AUTO
ഇലക്ട്രിക് മാക്സി സ്കൂട്ടറിന് ഡിസൈൻ പേറ്റന്റ് നേടി വിൻഫാസ്റ്റ്

വിയറ്റ്നാമീസ് ബ്രാൻഡായ വിൻഫാസ്റ്റിൽനിന്നു ഇലക്ട്രിക് മാക്സി സ്കൂട്ടർ ഉടൻതന്നെ പ്രതീക്ഷിക്കാം. തങ്ങളുടെ ഇലക്ട്രിക് ഇരുചക്ര വാഹന പോർട്ട്‌ഫോളിയോ പരിഷ്കരണത്തിന്റെ ഭാഗമായി ഇലക്ട്രിക് മാക്സി-സ്കൂട്ടറായ റസാദിന് ഇന്ത്യയിൽ ഡിസൈൻ പേറ്റന്റ് സ്വന്തമാക്കി.റസാദ് മാസ്കി സ്കൂട്ടർയമഹ എയറോക്സിനും അടുത്തിടെ പുറത്തിറക്കിയ ഹോണ്ട ADV160 നും സമാനമായ, കട്ടിയുള്ള ടയറുകളും അണ്ടർബോൺ ചേസിസും ഉള്ള, ആംഗുലർ ഡിസൈൻ ആണ് റസാദിന്റെ സവിശേഷത. മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകൾ, വിശാലമായ സീറ്റ്, ഉയരമുള്ള വിൻഡ്‌സ്ക്രീൻ എന്നിവയും ഡിസൈൻ പേറ്റന്റിൽ വെളിപ്പെടുത്തിയിട്ടുണ്ട്. മുൻവശത്ത് ഒരു ടെലിസ്കോപ്പിക് ഫോർക്കും ഇരട്ട പിൻ ഷോക്ക് അബ്സോർബറുകളുമാണ് സസ്പെൻഷൻ ഡ്യൂട്ടികൾ കൈകാര്യം ചെയ്യുന്നത്.ഇന്ത്യയിൽ ഈ വർഷംഇന്ത്യൻ വിപണിൽ ഈ വർഷം തന്നെ പ്രവേശിക്കുമെന്ന് വിൻഫാസ്റ്റ് മുൻപ് പറഞ്ഞിരുന്നു. അതിന്റെ ഭാഗമായാണ് വൈപ്പർ, സുലാദ്, റസാദ് എന്നിവയുടെ പേറ്റന്റ് നേടിയിരിക്കുന്നത്. ദീപാവലി സീസണോടനുബന്ധിച്ച് ലോഞ്ചുകൾ പ്രതീക്ഷിക്കാം.
Sports ⏭️


