NEWS

വീട്ടിൽ കണക്കില്‍പെടാത്ത പണം: ജസ്റ്റിസ് യശ്വന്ത് വർമ കുറ്റക്കാരനെന്ന് ലോക്സഭാ സമിതി


ന്യൂഡൽഹി∙ ഔദ്യോഗിക വസതിയിൽനിന്ന് കണക്കിൽപെടാത്ത പണം കണ്ടെത്തിയതിനെ തുടർന്ന് പുറത്താക്കൽ നടപടികൾ നേരിട്ടിരുന്ന ജസ്റ്റിസ് യശ്വന്ത് വർമ കുറ്റക്കാരനാണെന്ന് ലോക്സഭാ അന്വേഷണ സമിതി. പണത്തിന്റെ ഉറവിടം സംബന്ധിച്ച് തൃപ്തികരമായ വിശദീകരണം നൽകാൻ യശ്വന്ത് ശർമയ്ക്ക് സാധിച്ചില്ലെന്ന് 3 അംഗ സമിതി ലോക്സഭാ സ്പീക്കറിന് സമർപിച്ച റിപ്പോർട്ടിൽ പറയുന്നു.പരിശോധനയ്ക്കു മുൻപ് സ്റ്റോർ റൂമിലെ തെളിവുകൾ മാറ്റാൻ ശ്രമിച്ചതായും അന്വേഷണ സമിതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം മാർച്ച് 14ന് രാത്രിയാണ് ജസ്റ്റിസ് വർമയുടെ ഔദ്യോഗിക വസതിയിൽ തീപിടിത്തമുണ്ടായത്. തീ അണയ്ക്കാൻ എത്തിയ ഫയർഫോഴ്സ് സേനാംഗങ്ങൾ സ്റ്റോർ റൂമിൽ കത്തിക്കരിഞ്ഞ നിലയിൽ വൻതോതിൽ കറൻസി നോട്ടുകൾ കണ്ടെത്തുകയായിരുന്നു.


Fashion ⏭️

Back to top button