NEWS

പ്രിയദർശിനി സൗജന്യ യാത്ര ഉടൻ നിർത്തലാക്കണം; കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയിൽ ഹർജി

പ്രതീകാത്മക ചിത്രം

കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ നടപ്പിലാക്കിയ കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയിൽ ഹർജി. സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തൃശൂർ ജില്ലാ പ്രസിഡന്റും ബസ് ഉടമകളുടെ കോഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന പ്രസിഡന്റുമായ ബിബിൻ ടി ആലപ്പാട്ടാണ് ഹർജി സമർപ്പിച്ചത്.

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കിയത് സ്വകാര്യ ബസുകളുടെ മത്സരക്ഷമത ഇല്ലാതാക്കിയെന്നും കെഎസ്ആർടിസിക്ക് മാത്രം നേട്ടമുണ്ടാക്കിയെന്നും ഹർജിയിൽ ആരോപിക്കുന്നു. വിപണിയിൽ തുല്യ മത്സര സാഹചര്യമാണെന്നും സർക്കാർ പദ്ധതി സാമാന്യ നീതിക്ക് വിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു. സ്വകാര്യ ബസിൽ യാത്ര ചെയ്യുന്ന സ്ത്രീകൾ പദ്ധതിയെത്തുടർന്ന് കൂട്ടത്തോടെ കെഎസ്ആർടിസിയിലേക്ക് മാറി. സൗജന്യ യാത്രയെന്ന ഒറ്റക്കാരണത്താലാണ് അവരുടെ മാറ്റം.

ഇതേത്തുടർന്ന് സ്വകാര്യ ബസ് മേഖലയുടെ വരുമാനത്തിൽ വലിയ നഷ്ടമാണ് സംഭവിച്ചത്. സ്വകാര്യ ബസ് സർവീസ് ഇപ്പോൾ നടത്തിക്കൊണ്ടുപോകുന്നത് സാമ്പത്തികമായി ലാഭകരമല്ലാതെയായി. പദ്ധതി നടപ്പിലാക്കിയതോടെ 750 സ്വകാര്യ ബസുകളാണ് സർവീസ് അവസാനിപ്പിച്ചത്. പദ്ധതി തുടർന്നാൽ കൂടുതൽ സർവീസുകൾ അവസാനിപ്പിക്കേണ്ടിവരും. ഇത് വലിയ സാമ്പത്തിക ബാദ്ധ്യത സ്വകാര്യ ബസ് മേഖലയിൽ വന്നുചേരും. ആയിരക്കണക്കിന് ആളുകളുടെ തൊഴിൽ നഷ്ടത്തിന് ഇത് കാരണമാക്കും.
RELATED TOPICS: PRIYADARSHINI FREE TRAVEL, COMPETITION COMMISSION INDIA, FREE TRAVEL SCHEME, CCI PETITION, KERALA TRANSPORT NEWS

Read News ⏭️

Back to top button