NEWS

പൈലറ്റിന്റെ നടപ്പിലും സംസാരത്തിലും അപ്പോഴേ സംശയം തോന്നി; കഞ്ചാവ് ഉപയോഗിച്ച പൈലറ്റിനെ ഓർത്തെടുത്ത് യാത്രക്കാർ


ന്യൂഡൽഹി∙ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ അകപ്പെട്ട സമയത്ത് പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നെന്ന സംശയം തോന്നിയിരുന്നതായി യാത്രക്കാർ. പൈലറ്റ് ലഹരി ഉപയോഗിച്ചതായി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. പൈലറ്റിൽനിന്നു ശേഖരിച്ച സാംപിളിന്റെ രണ്ടാമത്തെ പരിശോധനയിലും ഫലം പോസിറ്റീവായതോടെയാണ് ലഹരി ഉപയോഗം ഉറപ്പിച്ചത്. അതേസമയം, പൈലറ്റ് കഞ്ചാവാണ് ഉപയോഗിച്ചതെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.ഓഗസ്റ്റ് നാലിനു വിമാനം ആകാശച്ചുഴിയിൽപെട്ട സമയം പൈലറ്റിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയിരുന്നതായി യാത്രക്കാരനായ ശ്രീകാന്ത് ഝായാണ് വാർത്താ ഏജൻസിയോട് പ്രതികരിച്ചു. പൈലറ്റിന്റെ നടത്തം ശരിയായിരുന്നില്ലെന്നും വിമാനം ആകാശച്ചുഴിയിൽ വീണതിനു ശേഷം പൈലറ്റിന്റെ സംസാരം കേട്ടപ്പോൾതന്നെ അദ്ദേഹം മദ്യപിച്ചിട്ടുണ്ടോ എന്നു സംശയിച്ചെന്നും ശ്രീകാന്ത് പറഞ്ഞു. നിരുത്തരവാദപരമായ സമീപനമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വിമാനം നിലത്തിറക്കിയിട്ടും യാത്രക്കാർക്കു മതിയായ സഹായം ലഭിച്ചില്ലെന്ന് മറ്റൊരു യാത്രക്കാരിയായ രേണു റാണിവാല പ്രതികരിച്ചു.∙ മദ്യപിച്ചിട്ടുണ്ടോയെന്നു കണ്ടെത്താനുള്ള ബ്രത്തലൈസർ പരിശോധന എല്ലാ യാത്രകളിലുമുണ്ടെങ്കിലും ലഹരിമരുന്നിന്റെ സാന്നിധ്യം കണ്ടെത്താനുള്ള പരിശോധന ക്രൂ അംഗങ്ങളിൽ വല്ലപ്പോഴുമാണ് നടത്താറുള്ളത്. വർഷത്തിൽ കുറഞ്ഞത് 10% ജീവനക്കാരെയെങ്കിലും ലഹരിപരിശോധനയ്ക്കു വിധേയമാക്കിയിരിക്കണമെന്നാണ് ഡിജിസിഎയുടെ നിർദേശം. അതേസമയം, വിമാനം അപകടത്തിൽപെട്ടാൽ ലാൻഡിങ്ങിനു ശേഷം പൈലറ്റുമാരെ പരിശോധിക്കും.


Fashion ⏭️

Back to top button