NEWS

‘ചിത്രം’ സിനിമയും ഒൻപതാം ക്ലാസ് വിദ്യാർഥികളും തമ്മിലെന്താണ് ബന്ധം?


കോട്ടയം ∙ ‘നഗുമോ ഓ മു ഗനലേ’ കർണാടക സംഗീതത്തിലെ ഈ പരമ്പരാഗത ഗാനം കേട്ടിട്ടുണ്ടോ?. പാട്ടിന്റെ സ്വരമാല നിർമിക്കാമോ? തില്ലാനയും വർണവും എന്താണ്? ഈയാഴ്ച തുടങ്ങുന്ന ഓണപ്പരീക്ഷയിൽ ഒൻപതാം ക്ലാസ് വിദ്യാർഥികൾ ‘കലാ അഭ്യാസം’ വിഷയത്തിലെ ചോദ്യങ്ങൾക്ക് ഉത്തരം എഴുതണമെങ്കിൽ ‘ചിത്രം’ സിനിമയിൽ മോഹൻലാലും നെടുമുടി വേണുവും പൂർണം വിശ്വനാഥനും പാടി അഭിനയിച്ച സൂപ്പർ ഹിറ്റ് പാട്ട് രംഗത്തെക്കുറിച്ച് വർണിക്കേണ്ടി വരും. കാരണം, സംസ്ഥാനത്ത് ഭൂരിപക്ഷം സ്കൂളുകളിലും കലാ അധ്യാപകർ ഇല്ലാത്തതിനാൽ മിക്കവരും പുസ്തകം തുറന്നു പോലും നോക്കിയിട്ടില്ല. ഓണപ്പരീക്ഷ 13നു ആരംഭിക്കുംഒൻപതാം ക്ലാസിൽ ‘നഗുമോ’ കർണാടക സംഗീതം ഉൾപ്പെടെ, തിരക്കഥ, ചിത്രകല, നാടകം എന്നിവയെക്കുറിച്ചെല്ലാം പഠിക്കാനുണ്ട്. 5 മുതൽ 9 വരെ ക്ലാസുകളിൽ ഓണപ്പരീക്ഷയ്ക്ക് പാഠപുസ്തകത്തിൽ നിന്നു ഒന്നും രണ്ടും അധ്യായങ്ങളിൽ നിന്നുള്ള ചോദ്യങ്ങളാണുള്ളത്. പത്താം ക്ലാസിൽ കലാപുസ്തകം ഉണ്ടെങ്കിലും ഈ വിഷയത്തിനു പരീക്ഷയില്ല.∙ നേരിടുന്ന വിവേചനം നിലവിൽ കലാ അധ്യാപകരെ സ്പെഷലിസ്റ്റ് അധ്യാപകർ എന്ന പേരിലാണ് വിദ്യാലയങ്ങളിൽ നിയമിച്ചിരിക്കുന്നത്. പിജി, എംഫിൽ, പിഎച്ച്ഡി, കെടെറ്റ്, നെറ്റ്, സെറ്റ് എന്നീ യോഗ്യതകൾ നേടിയ ഒട്ടേറെപ്പേർ ഇവരുടെ കൂട്ടത്തിലുണ്ട്.


Fashion ⏭️

Back to top button