NEWS

മെസിയുടെ കേരള സന്ദർശനം: ഇ–മെയിലുകളിൽ അസ്വാഭാവികത; മുൻ മന്ത്രിയും അന്വേഷണ പരിധിയിൽ


ന്യൂഡൽഹി ∙ മെസ്സിയുടെയും അർജന്റീന ഫുട്ബോൾ ടീമിന്റെയും കേരള സന്ദർശനവുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക തട്ടിപ്പ് നടന്നതായി കായികമന്ത്രി ഒ.ജെ.ജനീഷ് സ്ഥിരീകരിച്ചു. പരിപാടിയുമായി ബന്ധപ്പെട്ടു നടന്ന ആശയവിനിമയങ്ങളിൽ വലിയ അസ്വാഭാവികത കണ്ടെത്തി. സംഭവത്തിൽ കായിക വകുപ്പിന്റെ അന്വേഷണം പൂർത്തിയായെന്നും ഫയൽ കൂടുതൽ അന്വേഷണങ്ങൾക്കായി ധനവകുപ്പിനും നിയമവകുപ്പിനും കൈമാറിയെന്നും മന്ത്രി അറിയിച്ചു.ഫുട്ബോൾ ആരാധകരുടെയടക്കം പരാതികളുടെ അടിസ്ഥാനത്തിലാണ് മുൻ കായിക മന്ത്രിയുടെ ഇമെയിലുകൾ പരിശോധിച്ചത്. ഇതിൽ അസ്വാഭാവികത കണ്ടെത്തിയിട്ടുണ്ട്. സർക്കാർ നടപടിക്രമങ്ങളൊന്നും പാലിക്കാതെയായിരുന്നു ഈ സന്ദേശങ്ങളെല്ലാം. വെറുമൊരു ആശംസാ കത്ത് അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള ധാരണാപത്രമായി വ്യാഖ്യാനിക്കപ്പെട്ടു. സംഭവത്തിൽ കായിക മന്ത്രിക്കും സ്പോൺസർക്കും ഒരേ അളവിലുള്ള വീഴ്ചയാണെന്നു പറയാൻ പറ്റില്ല. ഭരണഘടനാ സ്ഥാനത്തിരിക്കുന്ന വ്യക്തി എന്ന നിലയിൽ മന്ത്രിയുടെ ഉത്തരവാദിത്തം കൂടുതലാണ്. മുൻ മന്ത്രിയടക്കം അന്വേഷണ പരിധിയിൽ വരുന്ന സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്നും ജനീഷ് സ്ഥിരീകരിച്ചു.തിരുവനന്തപുരം ∙ അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ഇടപാടുകളിലെ ക്രമക്കേടു കണ്ടെത്താൻ കായിക വകുപ്പിൽ നടന്നത് ‘നിശ്ശബ്ദ അന്വേഷണം’. എൽഡിഎഫ് സർക്കാർ രണ്ടര വർഷം നടത്തിയ പ്രഖ്യാപനങ്ങളുടെ സത്യാവസ്ഥയും സ്പോൺസറുടെ സാമ്പത്തിക ഇടപാടും അന്വേഷിക്കണമെന്നു മലപ്പുറത്തുനിന്നുള്ള കായിക പ്രേമികൾ മന്ത്രി ജനീഷിന് നിവേദനം നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് കായികവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്തിനോട് ഇക്കാര്യം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടത്.


Fashion ⏭️

Back to top button