NEWS

ഒടുവിൽ ആശ്വാസം; മെഡിസെപ് പൊളിച്ചെഴുതാനൊരുങ്ങി സർക്കാർ, ഓണത്തിനുശേഷം ചർച്ച


കൊല്ലം∙ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം. ഓണം കഴിഞ്ഞാലുടൻ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് പൊളിച്ചെഴുതാനൊരുങ്ങി സർക്കാർ. പ്രധാനപ്പെട്ട ആശുപത്രികളിലൊന്നും ചികിത്സ ലഭ്യമാകുന്നില്ലെന്നും ക്ലെയിമുകൾ കൂട്ടത്തോടെ നിരസിക്കപ്പെടുകയാണെന്നുമുള്ള ആക്ഷേപങ്ങൾ ഉയർന്നിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ഉന്നത ഉദ്യോഗസ്ഥർ മനോരമ ഓൺലൈനോട് പ്രതികരിച്ചു. ഇൻഷുറൻസ് കമ്പനിക്കു പണം കിട്ടാൻ വേണ്ടി മാത്രം തുടങ്ങിയ പദ്ധതി പോലെയാണ് മെഡിസെപ് നിലവിൽ പ്രവർത്തിക്കുന്നതെന്നും ആ രീതി മാറ്റി പദ്ധതി പരിഷ്കരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.∙ മെഡിസെപ്പിന് പുതിയ മുഖംപിണറായി സർക്കാരിന്റെ കാലത്ത് സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി നടപ്പിലാക്കിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് മെഡിസെപ്. ഓറിയന്‍റല്‍ ഇൻഷുറൻസ് കമ്പനിക്കാണ് മെഡിസെപിന്‍റെ നടത്തിപ്പ് കരാര്‍. തുടക്കത്തിൽ 500 രൂപയായിരുന്നു ജീവനക്കാര്‍ അടയ്ക്കേണ്ടിയിരുന്ന പ്രതിമാസ പ്രീമിയം. നിലവിൽ പ്രീമിയം 687 രൂപയാണ്. വാർഷിക പ്രീമിയം 8244 രൂപ. 2028 ഡിസംബർ വരെയാണു കാലാവധി. 5 ലക്ഷം രൂപയുടെ പരിരക്ഷയാണു ജീവനക്കാർക്കു ലഭിക്കുക. പദ്ധതിയുടെ രണ്ടാം ഘട്ടം ഈ വർഷം ജനുവരിയിലാണ് ആരംഭിച്ചത്. ആദ്യംഘട്ടം നടപ്പാക്കിയ ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയാണു രണ്ടാംഘട്ടവും നടപ്പാക്കുന്നത്.


Fashion ⏭️

Back to top button