NEWS

യുദ്ധക്കുറ്റങ്ങൾ; മുൻ സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിന് വധശിക്ഷ


ഡമാസ്കസ്∙ സിറിയയിലെ 14 വർഷം നീണ്ട ആഭ്യന്തര സംഘർഷത്തിനിടയിൽ ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ യുദ്ധക്കുറ്റങ്ങളുടെ പേരിൽ മുൻ സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിന് സിറിയൻ കോടതി വധശിക്ഷ വിധിച്ചു. അദ്ദേഹത്തിന്റെ അസാന്നിധ്യത്തിലായിരുന്നു വധശിക്ഷ. സിറിയൻ സൈന്യത്തിന്റെ മുൻ മേധാവിയും അസദിന്റെ ഇളയ സഹോദരനുമായ മഹർ അൽ അസദിനും വധശിക്ഷ വിധിച്ചിട്ടുണ്ട്.തെക്കൻ പ്രവിശ്യയായ ദാറായിലെ അടിച്ചമർത്തലുകൾക്ക് നേതൃത്വം നൽകിയതിന് അസദിന്റെ ബന്ധുവും മുൻ സിറിയൻ ആർമി ബ്രിഗേഡിയർ ജനറലുമായ ആതിഫ് നജീബിനും ഇതേ കേസിൽ വധശിക്ഷ വിധിച്ചിട്ടുണ്ട്. അസദിന്റെ ഭരണകാലത്ത് ദാറാ പ്രവിശ്യയിലെ പൊളിറ്റിക്കൽ സെക്യൂരിറ്റി ബ്രാഞ്ച് മേധാവിയായിരുന്നു ഇദ്ദേഹം. 2011ൽ ആഭ്യന്തര യുദ്ധത്തിലേക്ക് നയിച്ച പ്രക്ഷോഭത്തിന് കാരണമായത് ദറായിലെ സംഘർഷങ്ങളാണ്.


Fashion ⏭️

Back to top button