ഭാര്യയ്ക്ക് കൂട്ടിരിക്കാൻ ആശുപത്രിയിലെത്തി; ജീപ്പിൽ യുവാവ് മരിച്ചനിലയിൽ

പ്രതീകാത്മകചിത്രം
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം നിർത്തിയിട്ട ജീപ്പിനുള്ളിൽ യുവാവ് മരിച്ചനിലയിൽ. കോഴിക്കോട് കായക്കൊടി സ്വദേശിയായ വിനു പ്രസാദാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് ജീപ്പിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്.
മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രസവത്തിനായി പ്രവേശിപ്പിച്ച ഭാര്യയ്ക്ക് കൂട്ടിരിക്കാൻ എത്തിയതാണ് വിനു പ്രസാദ്. മരണത്തിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
English Summary
A young man from Kayakkodi, Kozhikode, was found dead inside a parked jeep near Kozhikode Medical College Hospital on Tuesday morning. The deceased, Vinu Prasad, had reportedly arrived at the hospital to be with his wife, who had been admitted to the Mother and Child Care Centre for childbirth. Medical College Police have registered a case and launched an investigation.
RELATED TOPICS: KOZHIKODE MEDICAL COLLEGE, VINU PRASAD DEATH, JEEP DEATH KOZHIKODE, KOZHIKODE NEWS, MEDICAL COLLEGE POLICE
Read News ⏭️


