NEWS

ഗർഭിണിയുടെ മരണം: ആദ്യവിവാഹത്തിലെ മകളുടെ മുന്നിലിട്ടും കൊല്ലാൻ ശ്രമിച്ചു, ഗുരുതര ആരോപണങ്ങളുമായി കുടുംബം


പയ്യോളി (കോഴിക്കോട്) ∙ ഏഴു മാസം ഗർഭിണിയായിരിക്കെ കൊയിലാണ്ടി അരിക്കുളത്തെ വാടക വീട്ടിൽ അബോധാവസ്ഥയിലായതിനെ തുടർന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരിച്ച പയ്യോളി സ്വദേശിനി താരയിൽ വിരുന്നുകണ്ടി ഷമീമയുടെ (28) മരണത്തിൽ ദുരൂഹതയെന്ന് കുടുംബം. ഒന്നര മാസം മുൻപാണ് ഷമീമയെ മാതാവ് അസ്മ അബോധാവസ്ഥയിൽ കണ്ടത്. മകളെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് നേരിട്ട് അന്വേഷിച്ച് ചെന്നപ്പോഴായിരുന്നു സംഭവം.തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിൽ ഒന്നര മാസത്തോളം ചികിത്സയിൽ കഴിഞ്ഞ ശേഷം കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണു മരിച്ചത്. വയറ്റിലെന്തോ കറുത്ത വസ്തു കണ്ടതായും വിഷം ഉള്ളില്‍ച്ചെന്നോയെന്ന് സംശയമുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പിന്നാലെ തലച്ചോറിനുള്‍പ്പെടെ ക്ഷതം സംഭവിച്ചെന്നും അറി‍ഞ്ഞു. ഭർത്താവ് അരിക്കുളം സ്വദേശി നവാസ് ഭാര്യ ഷമീമയെ നിരന്തരം ശാരീരിക – മാനസിക പീഡനങ്ങൾ ഏൽപിച്ചതായി യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു.


Fashion ⏭️

Back to top button