NEWS
അധിക്ഷേപ പരാമർശത്തിൽ അറസ്റ്റ്; ജാമ്യത്തിലിറങ്ങിയ ടി ജി മോഹൻദാസ് സൈബർ പൊലീസിനുമുന്നിൽ ഹാജരാകും

t g mohandas
തിരുവനന്തപുരം: ഡൽഹിയിലെ വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ സംഘപരിവാർ സഹയാത്രികൻ ടി ജി മോഹൻദാസ് സൈബർ പൊലീസിന് മുന്നിൽ ഹാജരാകും. ഇന്ന് രാവിലെ പത്തിനാണ് എത്തുക. അറസ്റ്റിന് മുമ്പ് നോട്ടീസ് നൽകണമെന്ന സുപ്രീംകോടതി മാർഗനിർദ്ദേശങ്ങൾ പാലിച്ചില്ലെന്ന് വിലയിരുത്തിയാണ് മോഹൻദാസിന് ജാമ്യം നൽകിയത്.
English Summary
T.G. Mohandas, a Sangh Parivar sympathizer, will appear before cyber police today following his arrest and subsequent bail. He was arrested for a controversial remark concerning Delhi student protests. Bail was granted because Supreme Court guidelines on issuing a notice before arrest were not adhered to by the authorities.


