NEWS

റിയാദിലെ സോഫ നിർമാണ കേന്ദ്രത്തിൽ വൻ തീപിടിത്തം: 16 തൊഴിലാളികൾ മരിച്ചു, ഒട്ടേറെ പേർക്ക് ഗുരുതര പരുക്ക്


റിയാദ്∙ റിയാദിലെ സോഫ നിർമാണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ പതിനാറ് ബംഗ്ലാദേശി തൊഴിലാളികൾ മരിച്ചു. സൗദി തലസ്ഥാനത്ത് ഫര്‍ണിച്ചര്‍ അപ്‌ഹോള്‍സ്റ്ററിക്കായി ഉപയോഗിക്കുന്ന കേന്ദ്രത്തിലാണ് ഈ വലിയ ദുരന്തമുണ്ടായത്.ഫര്‍ണിച്ചര്‍ നിർമാണത്തിനായി ഉപയോഗിച്ചിരുന്ന ലൈസന്‍സില്ലാത്ത ഈ കേന്ദ്രത്തിൽ പടര്‍ന്നുപിടിച്ച തീ അഗ്‌നിശമന സേനാംഗങ്ങള്‍ എത്തിയാണ് അണച്ചത്. തീയണച്ച ശേഷം നിയമാനുസൃത നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു. എങ്കിലും, ദുരന്തത്തില്‍ എത്ര പേര്‍ മരിച്ചെന്നോ അപകടത്തിന്റെ സാഹചര്യങ്ങളെ കുറിച്ചോ സിവില്‍ ഡിഫന്‍സ് ഔദ്യോഗികമായി കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തീപിടിത്തത്തിന്റെ യഥാര്‌ഥ കാരണം വ്യക്തമല്ല.∙ ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത് തൊഴിലാളികൾ അകത്ത് കുടുങ്ങിയത് നിർമാണകേന്ദ്രത്തിന്റെ മുൻവശത്താണ് ആദ്യം തീപിടിത്തമുണ്ടായത്. വേഗത്തിൽ കത്തുന്ന സോഫാ നിർമാണ സാമഗ്രികളിലേക്ക് തീ പടർന്നതോടെ അകത്തുണ്ടായിരുന്നവർക്ക് പുറത്ത് കടക്കാനായില്ല.


Fashion ⏭️

Back to top button