NEWS
‘സാധ്യമായതെല്ലാം ചെയ്യും, എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയില്ല’; ഗൗതം കൃഷ്ണയുടെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി

കൊല്ലം ∙ നീണ്ടകരയിൽ മത്സ്യബന്ധനത്തിനിടെ കടലിൽ കാണാതായ ഗൗതം കൃഷ്ണയുടെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. ഗൗതമിനെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യുമെന്നും തിരച്ചിൽ കാര്യക്ഷമമല്ലെന്ന ആക്ഷേപത്തിൽ വസ്തുതയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി ഷിബു ബേബി ജോൺ, കലക്ടർ ആനി ജൂല തോമസ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ‘‘ഗൗതം കൃഷ്ണയുടെ കുടുംബത്തെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയില്ല. ഒരു കുടുംബത്തിനും ഉണ്ടാകാൻ പാടില്ലാത്ത ദുരന്തമാണ് അവർ നേരിടുന്നത്. കാണാതായ ആൾക്കുവേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. കാലാവസ്ഥ പ്രതികൂലമാകുമ്പോൾ മാത്രമാണ് തിരച്ചിൽ നിർത്തുന്നത്. ആദ്യദിവസം മുതൽ എല്ലാരീതിയിലുമുള്ള തിരച്ചിൽ നടത്തിയിരുന്നു. മോശം കാലാവസ്ഥയിൽ തിരച്ചിലിനു പോകുന്നവർ കൂടി അപകടത്തിൽപ്പെടുമെന്ന സാഹചര്യം എത്തിയപ്പോൾ മാത്രമാണ് താൽക്കാലികമായി തിരച്ചിൽ നിർത്തിയത്. തിരച്ചിൽ തുടരും. കാലാവസ്ഥ പ്രവചനം പരിഷ്കരിക്കാനും മുന്നറിയിപ്പ് നൽകുന്നതിൽ അതീവ്രജാഗ്രത പുലർത്താനും സർക്കാർ സന്നദ്ധരാണ്. അതിനുള്ള നടപടികളിലേക്കും കടക്കും.
Fashion ⏭️


