SPORTS
മുന്നറിയിപ്പ് കിട്ടിയിട്ടും സ്ലെഡ്ജിങ്, ജയ്സ്വാളിനെ ഗ്രൗണ്ടിൽനിന്ന് പുറത്താക്കി; വിലക്ക് ഒഴിവാക്കാൻ വേണ്ടിയെന്ന് രഹാനെ

മുംബൈ∙ ആഭ്യന്തര ക്രിക്കറ്റിൽ ടീമിനെ നയിക്കുന്ന സമയത്ത് ഗ്രൗണ്ടിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാളിനെ പുറത്താക്കേണ്ടിവന്നതിനെക്കുറിച്ചു പ്രതികരിച്ച് മുൻ ഇന്ത്യൻ താരം അജിൻക്യ രഹാനെ. 2022 ദുലീപ് ട്രോഫിയിൽ വെസ്റ്റ് സോണും സൗത്ത് സോണും തമ്മിലുള്ള ഫൈനൽ പോരാട്ടത്തിനിടെയാണ് ജയ്സ്വാളിനെ രഹാനെ ഗ്രൗണ്ടിൽനിന്നു പറഞ്ഞുവിട്ടത്. സൗത്ത് സോൺ ബാറ്റർ ടി. രവിതേജയെയാണ് വെസ്റ്റ് സോൺ താരമായ ജയ്സ്വാൾ തുടർച്ചയായി സ്ലെഡ്ജ് ചെയ്തത്. തുടർന്ന് രണ്ടു താരങ്ങളും പരസ്പരം വാക്കേറ്റമായി. ഇതോടെയാണ് അംപയർമാർ വിഷയത്തിൽ ഇടപെട്ട് ജയ്സ്വാളിന്റെ ക്യാപ്റ്റനായ രഹാനെയോടു സംസാരിച്ചത്.‘‘അന്ന് നടപടിയെടുത്തതിൽ യശസ്വി ജയ്സ്വാളിന് അതൃപ്തിയുണ്ടാകും. അതു ശരിയാണ്. എന്നാൽ എന്താണു സംഭവിക്കാൻ പോകുന്നതെന്ന് എനിക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. താരങ്ങളെ കളിയിൽനിന്നു വിലിക്കുന്നത് ഞാൻ ഒരുപാടു തവണ കണ്ടിട്ടുണ്ട്. തർക്കിച്ചിരുന്ന രണ്ടു താരങ്ങൾക്കും നിയന്ത്രണം നഷ്ടമാകുകയായിരുന്നു. സഹതാരത്തെ തടയേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. ഞാൻ അതു ചെയ്തു.’’– രഹാനെ വ്യക്തമാക്കി.
Auto ⏭️


