LIFESTYLE

തീപ്പൊരി ബിസിനസ് ഐഡിയ! അയൽവീടുകളിലെ രഹസ്യങ്ങള്‍ ‘വിറ്റ്’ സ്ത്രീ സ്വന്തമാക്കിയത് 2 വീടുകൾ!


കൊളംബിയയിലെ അർമേനിയ നഗരത്തിൽ, 67 കാരിയായ മിര്യാം എല്ലാ ദിവസവും രാവിലെ തന്റെ വീടിന്റെ പൂമുഖത്ത് ഒരു നോട്ട്ബുക്കുമായി ഇരിപ്പുറപ്പിക്കും. ഒറ്റനോട്ടത്തിൽ വാർധക്യകാലത്തെ ഒരു വിശ്രമ വിനോദമെന്ന് തോന്നാമെങ്കിലും, സംഗതി അതല്ല. അയൽപക്കത്തെ ഓരോ ചലനങ്ങളും, സംഭാഷണങ്ങളും, തർക്കങ്ങളും വിടാതെ കുറിച്ചുവയ്ക്കുന്ന ഒരു ‘പ്രഫഷനൽ ഗോസിപ്പർ’ ആണ് മിര്യാം. ഗോസിപ്പുകൾ കേവലം വർത്തമാനങ്ങളല്ല, മറിച്ച് അതിവേഗം പണമാക്കി മാറ്റാൻ കഴിയുന്ന ലാഭകരമായ ഒരു വരുമാന മാർഗമാണെന്ന് ലോകത്തിന് മുന്നിൽ തെളിയിച്ചിരിക്കുകയാണ് ഈ 67കാരി.നോട്ട്ബുക്കിലെ രഹസ്യ ശേഖരവും പ്രഫഷനൽ രീതിയുംമിര്യമിന്റെ ഇൻഫർമേഷൻ കലക‌്ഷൻ തികച്ചും കൃത്യമാണ്. തെരുവിലൂടെ നടക്കുന്ന ഓരോ വ്യക്തിയുടെയും ചലനങ്ങൾ നിരീക്ഷിക്കുകയും, താമസക്കാരുമായി ‘ആത്മാർഥ’മായി സംസാരിച്ച് വിവരങ്ങൾ ചോർത്തിയെടുക്കുകയും ചെയ്യുക എന്നതാണ് ഇവരുടെ പ്രധാന രീതി. കുടുംബ തർക്കങ്ങൾ, രഹസ്യ പ്രണയങ്ങൾ, സാമ്പത്തിക ഇടപാടുകൾ, വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങൾ എന്നിവയെല്ലാം തീയതിയും സമയവും ആളുകളുടെ പേരുകളും സഹിതം നോട്ട്ബുക്കിൽ ഇടംപിടിക്കും. ആവശ്യമായി വരുന്ന ഘട്ടങ്ങളിൽ, തെളിവുകൾക്കായി ചിത്രങ്ങൾ പകർത്തിവയ്ക്കാറുണ്ട്.മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലെ രഹസ്യങ്ങൾ അറിയാനുള്ള മനുഷ്യരുടെ ജിജ്ഞാസയാണ് മിര്യാം തന്റെ ബിസിനസാക്കി മാറ്റിയത്. തന്റെ പക്കലുള്ള ഈ വലിയ ‘വിവര ശേഖരം’ സൗജന്യമായി പങ്കുവയ്ക്കുന്നതിന് പകരം, അതിന് നിശ്ചിത തുക ഈടാക്കാൻ അവർ തീരുമാനിക്കുകയായിരുന്നു. ‘രഹസ്യം സൂക്ഷിക്കൽ’ പാക്കേജ്ലഭ്യമാകുന്ന വിവരത്തിന്റെ തീവ്രതയ്ക്കും വ്യാപ്തിക്കുമനുസരിച്ചാണ് മിര്യാം പണം ഈടാക്കുന്നത്. സാധാരണ ഗോസിപ്പുകൾക്ക് 5,000 മുതൽ 10,000 വരെ കൊളംബിയൻ പെസോകൾ (ഏകദേശം 1.5 ഡോളർ മുതൽ 3 ഡോളർ വരെ) ആണ് ഈടാക്കുന്നത്. കുടുംബ രഹസ്യങ്ങൾക്ക് 700,000 പെസോ വരെയും (ഏകദേശം 180 ഡോളറിന് മുകളിൽ) സെൻസേഷനൽ കഥകൾക്ക് വളരെ ഉയർന്ന നിരക്കുമാണ് ഇവർ ഈടാക്കുന്നത്.


Cinema ⏭️

Back to top button