NEWS
നേരിയ ആശ്വാസം; സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണ മുന്നറിയിപ്പില്ല, ഉപഭോഗം നിയന്ത്രിക്കണമെന്ന് സർക്കുലർ

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണ മുന്നറിയിപ്പില്ല. ആന്ധ്രപ്രദേശ്, ഒഡിഷ എന്നിവിടങ്ങളിൽ നിന്ന് 400 മെഗാവാട്ട് കിട്ടിയെന്നും പവർ എക്സ്ചേഞ്ചിൽ നിന്ന് വൈദ്യുതി കുറഞ്ഞാലേ നിയന്ത്രണത്തിന് സാദ്ധ്യതയുള്ളൂവെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
അതേസമയം വൈകിട്ട് ഏഴുമുതൽ രാത്രി 12 വരെ വൈദ്യുതി ഉപഭോഗത്തിൽ ഉപഭോക്താക്കളും വ്യവസായ സ്ഥാപനങ്ങളും നിയന്ത്രണം പാലിക്കണമെന്ന് സർക്കാർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. വാട്ടർ അതോറിട്ടി പമ്പിംഗും വീട്ടിൽ കൂടുതൽ ആവശ്യമായ ഉപകരണങ്ങളുടെ പ്രവർത്തനവും പകലാക്കണം. എ.സി താപനില 25 ഡിഗ്രിയിൽ ക്രമീകരിക്കണം. അനാവശ്യ ദീപാലങ്കാരങ്ങൾ ഒഴിവാക്കണമെന്ും ഊർജ്ജ വകുപ്പ് സെക്രട്ടറി എം.ജി. രാജമാണിക്യം പുറത്തിറക്കിയ സർക്കുലറിൽ ആവശ്യപ്പെട്ടു.




