NEWS

‘പണയുദ്ധം’ പ്രഖ്യാപിച്ച് ട്രംപ്; പിന്നാലെ ഇറാനിൽ മുജ്തബയുടെ വൻ ‘അഴിച്ചുപണി’, ഒമാനുമായി തന്നെ ഡീൽ, എണ്ണയും സ്വർണവും മേലോട്ട്, ഓഹരിക്ക് ചങ്കിടിപ്പ്


അമേരിക്കയുമായി നേരിട്ട് ഇനിയൊരു ചർച്ചയ്ക്കുമില്ലെന്നും ഹോർമുസിൽ ഡീൽ ഒമാനുമായി നേരിട്ടാണെന്നും ഇറാൻ പ്രഖ്യാപിച്ചതിന് പിന്നാലെ, നിലപാടിൽ വൻ മാറ്റവുമായി ഡോണൾഡ് ട്രംപ്. ഇറാനെ സൈനികമായി ആക്രമിക്കുന്നതിന് പകരം ഇനി സാമ്പത്തികയുദ്ധം മുറുക്കാനാണ് ശ്രമിക്കുകയെന്ന് ട്രംപ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.‘‘ഇറാനുമായുള്ള ചർച്ച ഞങ്ങൾ ഭാഗികമാക്കി. ഇറാൻ സാമ്പത്തികമായി തകർന്നു. സൈന്യത്തിന് കൊടുക്കാനുള്ള കാശ് പോലും അവരുടെ കൈയിലില്ല. വിലക്കയറ്റം കത്തിക്കയറിയിട്ടുണ്ട്’’ – ട്രംപ് പറഞ്ഞു. ഇറാന്റെ കറൻസിയായ റിയാൽ വെറും പാഴ്ക്കടലാസായി മാറിയെന്ന് പിന്നീട് ട്രൂത്ത് സോഷ്യലിൽ ചാർട്ട് സഹിതമിട്ട് ട്രംപ് പരിഹസിച്ചു.മാർച്ചിൽ വ്യോമാക്രമണത്തിൽ അലി ലാരിജാനി കൊല്ലപ്പെട്ടപ്പോഴായിരുന്നു സെക്രട്ടറിയായി സോൽഖാദിർ എത്തിയത്. അതേസമയം, സോൽഖാദിറിന് തന്റെ രാഷ്ട്രീയ ഉപദേശക സ്ഥാനമാണ് പുതുതായി മുജ്തബ നൽകിയിരിക്കുന്നത്. ഗൾഫ് മേഖലയിലെ രാജ്യങ്ങളിലേക്ക് ഇറാൻ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തുന്നതിനെ ഇതിനിടെ ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ന്യായീകരിച്ചതും ശ്രദ്ധേയമാണ്. ‘‘ഈ രാജ്യങ്ങളിലെ സൈനിക താവളങ്ങളിൽ നിന്നാണ് ഇറാനെ അമേരിക്കൻ സൈന്യം ആക്രമിക്കുന്നത്. അതുകൊണ്ട്, തിരിച്ചടിക്കാൻ ഇറാന് അവകാശമുണ്ട്’’ – പെസെഷ്കിയാൻ പറഞ്ഞു.


Fashion ⏭️

Back to top button