NEWS

സർക്കാർ ജോലി കിട്ടിയപ്പോൾ പ്രണയം നിരസിച്ചു; 250 കി.മീ. സഞ്ചരിച്ച് കാമുകനെ കാണാനെത്തി യുവതി, തർക്കം; പിന്നാലെ ട്വിസ്റ്റ്


പട്ന (ബിഹാർ ) ∙ സർക്കാർ ജോലി ലഭിച്ചതോടെ പ്രണയത്തിൽ നിന്ന് പിന്മാറിയ പൊലീസ് ഉദ്യോഗസ്ഥനായ കാമുകനെ കാണാൻ 250 കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ചെത്തി യുവതി. ബിഹാറിലെ ഔറംഗാബാദ് ജില്ലയിൽ ജോലി ചെയ്യുന്ന പൊലീസ് കോൺസ്റ്റബിളായ അങ്കേഷ് കുമാറിനെ (28) കാണാനാണ് സമസ്തിപൂരിൽ നിന്നും പൂജാകുമാരി (24) എത്തിയത്. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ പൊലീസ് ഉദ്യോഗസ്ഥൻ പ്രണയത്തിൽനിന്നും പിന്മാറി. ഇതേതുടർന്നാണ് യുവതി 250 കിലോമീറ്റർ താണ്ടി എത്തിയതും തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതും. പൂജാകുമാരി എത്തിയപ്പോൾ അംബയിലെ എക്സൈസ് വകുപ്പിന്റെ ചെക്പോസ്റ്റിലാണ് അങ്കേഷ് കുമാർ ഡ്യൂട്ടി ചെയ്തിരുന്നത്. തുടർന്ന് അവിടെവച്ച് ഇരുവരും തമ്മിൽ തർക്കം ആരംഭിക്കുകയും നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. അംബ പൊലീസ് എത്തി ഇരുവരെയും സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. അന്വേഷണത്തിൽ പൂജാകുമാരി പറയുന്ന കാര്യങ്ങൾ സത്യമാണെന്ന് ബോധ്യമായ പൊലീസ് ഉദ്യോഗസ്ഥർ ഇരുകൂട്ടരുടേയും വീട്ടുകാരെ വിവരം അറിയിച്ചു. വീട്ടുകാർ വിവാഹത്തിനു സമ്മതിച്ചതോടെ ക്ഷേത്രത്തിൽ വച്ച് ചടങ്ങുകൾ നടത്താനും ഇരുകൂട്ടരും തീരുമാനിച്ചു. പൂജയും അങ്കേഷും നാല് വർഷമായി പ്രണയത്തിലായിരുന്നു.


Fashion ⏭️

Back to top button