പൊലീസ് ലോയുടെ മുന്നിൽ കാരിക്കാമുറി ഷൺമുഖൻ

ലോ ആന്റ് ഓഡർ ടീസർ
കറുപ്പ് അണിഞ്ഞ് മുഖം വ്യക്തമാക്കാതെ തോക്കുമായി നടന്നുവരുന്ന കാരിക്കാമുറി ഷൺമുഖൻ. പ്രകാശ് വർമ്മയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആന്റ് ഓഡർ എന്ന ചിത്രത്തിന്റെ ടീസർ പൊലീസ് സേനയും ചോരക്കളി സംഘവും ഏറ്റമുട്ടുന്നതിന്റെ നേർ കാഴ്ചയാകുന്നു. ആക്ഷന് പ്രാധാന്യം നൽകുന്ന മാസ് എന്റടെയ്നറായിരിക്കും.
രഞ്ജിത്ത് സംവിധാനം ചെയ്ത ബ്ളാക്ക് സിനിമയിൽ അവതരിപ്പിച്ച കാരിക്കാമുറി ഷൺമുഖനായി മമ്മൂട്ടി വീണ്ടും എത്തുന്നതിന്റെ വരവും ടീസർ നൽകുന്നു. സെപ്തംബർ 4ന് ചിത്രം പ്രദർശനത്തിന് എത്തും. അഭിരാമി,ഋതുദേവ് അയ്യപ്പൻ,ഷനൂദ് ഇബ്രാഹിം,ഡോൺ മൈക്കിൾ,സജൽ സുദർശനൻ, നിജാദ് ബാബു തോമസ്,ഷേർഷ ഷെരീഫ്,റിനോഷ് ജോർജ്ജ്,അമൽ ജോസ്ആന്റണി, ബോബി കുര്യൻ,വി. കെ പ്രകാശ്,ദേവൻ, സുരേഷ് കൃഷ്ണ, ആനന്ദ് മന്മഥൻ, ജോയ് മാത്യു, ഭീമൻ രഘു,ജെയ്സ്, അസീം ജമാൽ, ജോണി ആന്റണി തുടങ്ങി വൻതാരനിര അണിനിരക്കുന്നു. രചന ഉദയ കൃഷ്ണ.
സത്യം സിനിമാസ്, മഹാ സുബൈർ മൂവീക്ഷേത്ര എന്നി ബാനറിൽ പ്രേമചന്ദ്രൻ എ ജി,മഹാസുബൈർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രൻ നിർവഹിക്കുന്നു. ഷിബു ചക്രവർത്തിയുടെ വരികൾക്ക് ജോ ഡാനിയൽ സംഗീതം പകരുന്നു. പി. ആർ .ഒ എ .എസ് ദിനേശ്.
Business ⏭️


