NEWS

വന്ദേമാതരത്തിന്റെ ആദ്യഭാഗം മാത്രമേ ചൊല്ലൂ,​ യുഡിഎഫിന്റെ നിലപാട് ഇതാണെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി

പി കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർ‌ണമായി ആലപിക്കണമെന്ന സർക്കാർ ഉത്തരവിൽ പ്രതികരിച്ച് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. വന്ദേമാതരത്തിന്റെ ആദ്യഭാഗം മാത്രമേ ചൊല്ലുകയുള്ളൂവെന്നും ഇത് തന്നെയാണ് യു.ഡി,​എഫിന്റെയും യു.പി.എയുടെയും അഖിലേന്ത്യാതലത്തിലുള്ള നയമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കോൺഗ്രസിന്റെയും മുന്നണിയുടെയും സാധാരണ നടപടിക്രമം അനുസരിച്ച് ഗാനത്തിന്റെ ആദ്യഭാഗം മാത്രമാണ് കാലാകാലങ്ങളായി ആലപിച്ചിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. വന്ദേമാതരം പൂ‌ർണമായി ആലപിക്കണമെന്ന തരത്തിൽ ചീഫ് സെക്രട്ടറി ഇറക്കിയ പുതിയ നിർദ്ദേശത്തെ കുറിച്ചുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചീഫ് സെക്രട്ടറിയുടെ നിർദ്ദേശത്തിന്റെ പൂർണമായ വിശദാംശങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിച്ച ശേഷം മാത്രമേ കൂടുതൽ പ്രതികരിക്കാനാകൂ എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പുതിയ നിർദ്ദേശങ്ങളെ കുറിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷം വിശദീകരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സം​സ്ഥാ​ന​ ​ഗീ​തം​ ​ഉ​ണ്ടെ​ങ്കി​ൽ​ ​ആ​ദ്യം​ ​അ​തും​ ​പി​ന്നാ​ലെ​ ​ദേ​ശീ​യ​ഗീ​ത​മാ​യ​ ​വ​ന്ദേ​മാ​ത​ര​വും​ ​തു​ട​ർ​ന്ന് ​ദേ​ശീ​യ​ഗാ​ന​വും​ ​ച​ട​ങ്ങു​ക​ളി​ൽ​ ​ക​ർ​ശ​ന​മാ​യി​ ​ആ​ല​പി​ക്ക​ണ​മെ​ന്നാ​ണ് ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന്റെ​ ​പു​തി​യ​ ​നി​ർ​ദേ​ശം.​ ​വ​ന്ദേ​മാ​ത​ര​ത്തി​ലെ​ ​യ​ഥാ​ർ​ഥ​ ​ക​വി​ത​യി​ലു​ള്ള​ ​ആ​റ് ​ച​ര​ണ​ങ്ങ​ളും​ ​ഒ​ഴി​വാ​ക്കാ​തെ​ ​പൂ​ർ​ണ​മാ​യി​ ​ആ​ല​പി​ക്ക​ണ​മെ​ന്നും​ ​നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.​ ​ദേ​ശീ​യ​ഗീ​ത​ത്തി​ന്റെ​ ​ഔ​ദ്യോ​ഗി​ക​ ​ആ​ലാ​പ​ന​ ​സ​മ​യം​ ​മൂ​ന്ന് ​മി​നി​റ്റും​ 10​സെ​ക്ക​ൻ​ഡു​മാ​ണ്.​ ​ദേ​ശീ​യ​ഗാ​നം​ ​ആ​ല​പി​ക്കു​മ്പോ​ൾ​ ​അ​വ​യു​ടെ​ ​വ​രി​ക​ളും​ ​ചി​ഹ്ന​ങ്ങ​ളും​ ​കൃ​ത്യ​മാ​യി​പാ​ലി​ച്ച് ​കൃ​ത്യ​മാ​യി​ ​വേ​ണം​ ​അ​വ​ത​രി​പ്പി​ക്കാ​ൻ.​ ​നി​ർ​ദേ​ശ​ങ്ങ​ൾ​ ​എ​ല്ലാ​ ​സം​സ്ഥാ​ന​ങ്ങ​ളും​ ​വി​വി​ധ​ ​വ​കു​പ്പു​ക​ൾ​ക്കും​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും​ ​കൈ​മാ​റ​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.​ ​ഇ​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ളി​ൽ​ ​വ​ന്ദേ​മാ​ത​രം​ ​മു​ഴു​വ​നാ​യി​ ​ആ​ല​പി​ക്കാ​ൻ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ ​ ​ഉ​ത്ത​ര​വി​റ​ക്കി​യ​ത്.​ ​ വ​ന്ദേ​മാ​ത​രം​ ​പൂ​ർ​ണ്ണ​മാ​യി​ ​പാ​ടു​ന്ന​ത് ​ആ​ർ.​എ​സ്.​എ​സി​ന് ​കീ​ഴ്പെ​ട​ലാ​ണെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​കു​റ്റ​പ്പെ​ടു​ത്തി.യിരുന്നു​. ഉ​ത്ത​ര​വ് ​പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും​ ​ അദ്ദേഹം ആ​വ​ശ്യ​പ്പെ​ട്ടു.

Read News ⏭️

Back to top button