SPORTS
കെസിഎൽ കാണാൻ ക്രിസ് ഗെയ്ൽ വരും! കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ മത്സരത്തിന് തിരുവനന്തപുരത്ത് എത്തും

ലണ്ടൻ ∙ കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) മൂന്നാം സീസണിൽ നിലവിലെ ചാംപ്യൻമാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിനു പിന്തുണ നൽകാൻ വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസവും ബ്ലൂ ടൈഗേഴ്സ് ഗ്ലോബലിന്റെ സഹഉടമയുമായ ക്രിസ് ഗെയ്ൽ കേരളത്തിലേക്ക്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ‘യൂണിവേഴ്സ് ബോസ്’ ഇക്കാര്യം ആരാധകരെ അറിയിച്ചത്.ക്രിസ് ഗെയ‌്‌ലിന്റെ സന്ദർശനം ബ്ലൂ ടൈഗേഴ്സിനും കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾക്കും അഭിമാനകരമായ നിമിഷമാണെന്നു ടീം ഉടമ സുഭാഷ് മാനുവൽ പറഞ്ഞു.
Auto ⏭️


