NEWS
സെവൂട്ടയിൽ ഭീതി പടർത്തി അഭയാർഥി പ്രവാഹം; അതിർത്തിയിൽ ഐഎസ് ഭീകരരുടെ സാന്നിധ്യം, ഇയു രാജ്യങ്ങൾ കടുത്ത നടപടികളിലേക്ക്

മാഡ്രിഡ്∙ ആഫ്രിക്കയിലെ സ്പാനിഷ് അതിർത്തി നഗരമായ സെവൂട്ടയിൽ (Ceuta) മനുഷ്യാവകാശ ലംഘനവും സുരക്ഷാ ഭീഷണിയും നിലനിൽക്കുന്നതായി സ്യൂ റീഡിന്റെ റിപ്പോർട്ട്. അതിർത്തി കടന്നെത്തിയ കുടിയേറ്റക്കാരിൽ 98 ശതമാനം പേരും മടങ്ങിപ്പോയെന്ന രാഷ്ട്രീയക്കാരുടെയും ഭരണാധികാരികളുടെയും വാദങ്ങൾ പൂർണമായി തെറ്റാണെന്നും, പതിനായിരക്കണക്കിന് ആളുകൾ യൂറോപ്പിലേക്ക് കടക്കാനായി ഇപ്പോഴും അവിടെ തങ്ങുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.∙ സെവൂട്ടയിലെ ഭീതിജനകമായ യാഥാർഥ്യം ജൂലൈ അവസാനത്തോടെ മൊറോക്കോ അതിർത്തി വഴി 60,000-ത്തോളം ആഫ്രിക്കൻ കുടിയേറ്റക്കാരാണ് സെവൂട്ടയിലേക്ക് ഇരച്ചുകയറിയത്. നിലവിൽ രണ്ടായിരം മുതൽ അയ്യായിരം വരെ വടക്കൻ ആഫ്രിക്കൻ, സബ്-സഹാറൻ വംശജരായ യുവാക്കളും ആൺകുട്ടികളും തിരികെ പോകാൻ കൂട്ടാക്കാതെ പ്രദേശത്തെ തെരുവുകളിലും കാടുകളിലും താൽക്കാലിക അഭയകേന്ദ്രങ്ങളിലുമായി കഴിയുകയാണ്.2015ൽ ജർമൻ ചാൻസലർ അംഗല മെർക്കൽ സ്വീകരിച്ച അതിർത്തി തുറന്നുകൊടുക്കൽ നയത്തിന് സമാനമായ ഒരു വലിയ കുടിയേറ്റ തരംഗത്തിനാണ് സെവൂട്ടയിലൂടെ യൂറോപ്പ് വീണ്ടും സാക്ഷ്യം വഹിക്കുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ജർമനി ഉൾപ്പെടെയുള്ള ഇയു (EU) രാജ്യങ്ങൾ അനധികൃത കുടിയേറ്റത്തിന് തടയിടാൻ കടുത്ത പ്രതിരോധ നടപടികൾക്ക് ഒരുങ്ങുകയാണ്.
Fashion ⏭️


