AUTO

ബോയിങ് 737 മാക്സിന് വീണ്ടും സുരക്ഷാ വീഴ്ച! നൂറുകണക്കിന് വിമാനങ്ങൾക്ക് അടിയന്തര പരിശോധന നിർദേശിച്ച് എഫ്എഎ


യുഎസ് കമ്പനിയായ ബോയിങ്ങിന്റെ 737 മാക്സ് വിമാനങ്ങളിൽ വീണ്ടും സുരക്ഷാ ഭീഷണി. വിമാനങ്ങളുടെ ബോഡിയിൽ (ഫ്യൂസ്‌ലാജ്) നേരിയ പൊട്ടലുകൾ കണ്ടെത്തിയതിനെ തുടർന്ന് നൂറുകണക്കിന് ബോയിങ് 737 മാക്സ് വിമാനങ്ങൾക്ക് അടിയന്തര പരിശോധന നടത്താൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) ഉത്തരവിട്ടു. വിമാനങ്ങളിൽ ഉണ്ടാകുന്ന ഇത്തരം നേരിയ പൊട്ടലുകൾ കൃത്യസമയത്ത് കണ്ടെത്തി പരിഹരിച്ചില്ലെങ്കിൽ അത് വിമാനത്തിന്റെ ഘടനാപരമായ സുരക്ഷിതത്വത്തെ ദോഷകരമായി ബാധിക്കുമെന്ന മുന്നറിയിപ്പോടെയാണ് പുതിയ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.പൊട്ടൽ കണ്ടെത്തിയത് എവിടെ?വിമാനത്തിന്റെ വലതുവശത്ത്, മുൻവശത്തെ ഗാലിയോട് ചേർന്ന് കിടക്കുന്ന ഫോർവേഡ് സർവീസ് ഡോറിന് ചുറ്റുമുള്ള ഘടനാപരമായ ബലപ്പെടുത്തലുകളിലാണ് നേരിയ പൊട്ടലുകൾ കണ്ടെത്തിയത്. വിമാനങ്ങൾ സർവീസ് നടത്തുന്ന സമയ ദൈർഘ്യവും ഉപയോഗവും കണക്കിലെടുത്ത് പ്രത്യേക ടൈംടേബിൾ തയാറാക്കി പരിശോധനകൾ പൂർത്തിയാക്കാനാണ് വിമാനക്കമ്പനികൾക്ക് നൽകിയിരിക്കുന്ന നിർദേശം. പരിശോധനയ്ക്കിടെ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടെത്തിയാൽ അവ പൂർണമായും അറ്റകുറ്റപ്പണി നടത്തി സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ വിമാനങ്ങൾ വീണ്ടും സർവീസിന് അയക്കാവൂ എന്ന് എഫ്എഎ കർശനമായി വ്യക്തമാക്കിയിട്ടുണ്ട്.ബോയിങ്ങിന്റെ പ്രതികരണംവിമാനങ്ങളിൽ നേരിയ പൊട്ടലുകൾ പ്രത്യക്ഷപ്പെടാനുള്ള കാരണം കണ്ടെത്താനായി കമ്പനി വിശദമായ എൻജിനീയറിങ് പരിശോധന നടത്തിവരികയാണെന്ന് ബോയിങ് പ്രസ്താവനയിലൂടെ അറിയിച്ചു. ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ എൻജിനീയറിങ് മാറ്റങ്ങൾ വരുത്താനുള്ള ശ്രമങ്ങളിലാണ് കമ്പനി.


Sports ⏭️

Back to top button