സൈക്കോയെ തേടി സൈജു കുറുപ്പ്

ആരം ഫസ്റ്റ് ലുക്ക്
സൈജു കുറുപ്പ് നായകനായി സസ്പെൻസും അന്വേഷണവും നിറച്ച സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ആരം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സത്യസന്ധനായ സി.ഐ. ആന്റോ ഈപ്പന്റെ ജീവിതത്തിൽ അരങ്ങേറുന്ന അപ്രതീക്ഷിത സംഭവങ്ങളും അതിനെ തുടർന്നുണ്ടാകുന്ന ആത്മസംഘർഷങ്ങളും ഉദ്വേഗജനകമായ അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം.
രാജേഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അസ്കർ അലി, സിദ്ധിഖ്, അഞ്ജു കുര്യൻ, സുധീഷ്, ഉണ്ണിലാലു, അജിത് കോശി, മനോജ് കെ.യു., ഷഹീൻ സിദ്ദിഖ്, അപ്പുണ്ണി ശശി, മീര വാസുദേവ്, വൈഷ്ണവി കല്യാണി, സുരഭി സന്തോഷ്, ലത ദാസ്, ഗോകുലൻ, റിയാസ് നർമകല, ജയരാജ് വാര്യർ, കബനി സൈറ, ശ്രേയ ജയദീപ്, എറിക് ആദം ഗുഡ് ഹോപ്പ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
തിരക്കഥ വിഷ്ണു രാമചന്ദ്രൻ, ഛായാഗ്രഹണം ജിത്തു ദാമോദർ, എഡിറ്റിംഗ് വി. സാജൻ, ഗാനങ്ങൾ കൈതപ്രം, ജിസ് ജോയ്, ജോ പോൾ . സംഗീതം രോഹിത് ഗോപാലകൃഷ്ണൻ, ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷന്റെ ബാനറിൽ ഡോക്ടർ ജുനൈസ് ബാബു ഗുഡ് ഹോപ് ആണ് നിർമ്മാണം. ഗുഡ്ഫെല്ലാസ് റിലീസും റോവാൻ എന്റർടെയ്ൻമെന്റ്സും ചേർന്ന് സെപ്തംബറിൽ പ്രദർശനത്തിന് എത്തിക്കും. മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിംഗ് : ബ്രിങ്ഫോർത്ത് , പി .ആർ. ഒ : ഐശ്വര്യ രാജ് , വാഴൂർ ജോസ്
Business ⏭️


