NEWS
14 വയസ്സുകാരൻ 7 പേരെ വെടിവച്ചുകൊന്നു, മരിച്ചത് മുത്തച്ഛനും മുത്തശ്ശിയും 5 അധ്യാപകരും; ശേഷം സ്വയം ജീവനൊടുക്കി

ബാങ്കോക്ക് ∙ വീട്ടിലും സ്കൂളിലുമായി 14 വയസ്സുകാരൻ നടത്തിയ വെടിവയ്പിൽ 7 മരണം. ഒടുവിൽ സ്വയം വെടിവച്ച് ബാലൻ ജീവനൊടുക്കി. വടക്കുപടിഞ്ഞാറൻ ബാങ്കോക്കിലെ നൊന്താബുരി പ്രവിശ്യയിലെ വീട്ടിൽ മുത്തച്ഛനെയും മുത്തശ്ശിയെയുമാണ് ആദ്യം വെടിവച്ചത്. അതിനു ശേഷം സ്കൂളിലേക്കു കയറിച്ചെന്ന് വെടിയുതിർത്തു. 5 അധ്യാപകരാണ് മരിച്ചത്. മുപ്പതിലേറെപ്പേർക്കു പരുക്കേറ്റു.കുട്ടി ഉപയോഗിച്ച കൈത്തോക്ക് മുത്തച്ഛന്റേതാണ്. 3000 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ വെടിയൊച്ച മുഴങ്ങിയതോടെ കുട്ടികളും അധ്യാപകരുൾപ്പെടെ പരിഭ്രാന്തരായി മേശയ്ക്കടിയിലും മറ്റും ഒളിച്ചു. ചിലർ മതിൽ ചാടിക്കടന്നു വെളിയിലിറങ്ങാൻ ശ്രമിച്ചു. അര മണിക്കൂറിനു ശേഷം പൊലീസ് വന്നാണ് ക്ലാസ് മുറികളിൽ അടച്ചിരുന്നവരെ പുറത്തിറക്കിയത്.
Fashion ⏭️


