NEWS
പാക്കിസ്ഥാന്റെ ‘ആൾമാറാട്ടം’ വീണ്ടും കൈയോടെ പൊക്കി റവന്യൂ ഇന്റലിജൻസ്, പിടിച്ചത് കോടികളുടെ 13 കണ്ടെയ്നർ

ഇന്ത്യയിലേക്ക് ‘ആൾമാറാട്ടം’ നടത്തി കടന്നുകയറാനുള്ള പാക്കിസ്ഥാന്റെ നീക്കം കൈയോടെ വീണ്ടും ‘പൊക്കി’ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ). പഹൽഗ്രാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനുമായുള്ള എല്ലാ വ്യാപാരബന്ധങ്ങളും ഇന്ത്യ അവസാനിപ്പിച്ചിരുന്നു. സാധാരണ ഏറ്റവും കൂടുതൽ വ്യാപാരം നടക്കാറുള്ള പഞ്ചാബിലെ അട്ടാരി അതിർത്തി അടച്ച ഇന്ത്യ, മൂന്നാംകക്ഷി വഴിയുള്ള വ്യാപാരവും വിലക്കി.എന്നാൽ, യുഎഇയുടേതെന്ന വ്യാജേന ഇന്ത്യയിലേക്ക് ഉണക്ക മുന്തിരി കടത്താനുള്ള പാക്കിസ്ഥാന്റെ ശ്രമമാണ് റവന്യൂ ഇന്റലിജൻസ് തകർത്തത്. ഗുജറാത്തിലെ കാണ്ട്ല തുറമുഖത്ത് 3 കോടിയിലേറെ രൂപ മതിക്കുന്ന 13 കണ്ടെയ്നർ ഉണക്ക മുന്തിരികൾ ഡിആർഐ പിടിച്ചു.അതിനുമുൻപ് 2018-19ൽ ഇന്ത്യ-പാക്കിസ്ഥാൻ വ്യാപാരബന്ധം 242 കോടി ഡോളറിന്റേതായിരുന്നു. 2022-23 ആയപ്പോഴേക്കും അത് വെറും 65 കോടി ഡോളറായി ചുരുങ്ങി. 2024-25ൽ പക്ഷേ 119 കോടി ഡോളറായി ഉയർന്നു. കഴിഞ്ഞവർഷം 26 കോടി ഡോളറിലേക്ക് കൂപ്പുകുത്തി.
Fashion ⏭️


