SPORTS
രാജ്യാന്തര കരിയറിലെ നാലാം പന്തിൽ വിക്കറ്റു വീഴ്ത്തി, 25–ാം വയസ്സിൽ വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് താരം

ലണ്ടൻ∙ 25–ാം വയസ്സില്‍ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജോൺ ടേണര്‍. തുടർച്ചയായുള്ള പരുക്കുകളെ തുടർന്ന് ക്രിക്കറ്റ് തുടർന്നുപോകാൻ സാധിക്കാതിരുന്നതോടെയാണ് താരം വിരമിച്ചത്. 2024 ല്‍ വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ രണ്ടു വീതം ട്വന്റി20, ഏകദിന മത്സരങ്ങൾ കളിച്ചതിനു പിന്നാലെ താരം ടീമിൽനിന്നു പുറത്തായിരുന്നു. പരുക്കുകൾ തുടർക്കഥയായതോടെ കരിയർ ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയിൽ ജനിച്ച ടേണർ, ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങിയതോടെയാണ് ഇംഗ്ലണ്ട് ദേശീയ ടീമിലേക്കുള്ള വഴി തുറന്നത്.2025 ജൂണിനു ശേഷം താരം ഒരു ഫോർമാറ്റിലും കളിച്ചിട്ടില്ല. 2025ൽ ആഭ്യന്തര ട്വന്റി20 മത്സരത്തിലാണ് ഒടുവിൽ ഇറങ്ങിയത്. വിവിധ ഫോർമാറ്റുകളിൽ 53 മത്സരങ്ങൾ കളിച്ച ടേണർ 97 വിക്കറ്റുകളാണ് ആകെ നേടിയത്. 2021 ൽ റോയൽ ലണ്ടൻ കപ്പില്‍ അരങ്ങേറിയ താരം മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ അലിസ്റ്റർ കുക്കിന്റെ വിക്കറ്റ് വീഴ്ത്തിയാണു തുടങ്ങിയത്. ആറ് കൗണ്ടി മത്സരങ്ങളിൽ 16 വിക്കറ്റുകളുമായി തിളങ്ങിയതോടെ ഇംഗ്ലണ്ട് ടീമിലേക്കുള്ള വഴി തുറന്നു.
Auto ⏭️


