NEWS

‘നൽകിയത് ഫ്രീസറില്ലാത്ത ആംബുലൻസ്, പഴുപ്പ് പുറത്തേക്കു വന്നു’: രാജേഷിന്റെ മൃതദേഹത്തോട് അനാദരവെന്ന് പരാതി


തിരുവനന്തപുരം∙ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവു കാണിച്ചെന്ന് പരാതി. രാജേഷിന്റെ മൃതദേഹം ഫ്രീസറില്ലാത്ത ആംബുലൻസിൽ കയറ്റിയാണ് പരിയാരം മെഡിക്കൽ കോളജിൽനിന്നു നാട്ടിലേക്ക് അയച്ചതെന്നാണു പരാതി. കണ്ണൂരിലെത്തിയ നാട്ടുകാരും ജനപ്രതിനിധികളും ബന്ധുക്കളും ഇതുസംബന്ധിച്ചു പരാതി പറഞ്ഞെങ്കിലും കുഴപ്പമില്ലെന്നാണ് ആശുപത്രി അധികൃതരും തഹസിൽദാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും അറിയിച്ചതെന്നു സംഘത്തോടൊപ്പം ഉണ്ടായിരുന്ന വാർഡ് അംഗം കെ.മഹേഷ് പറഞ്ഞു. സംഭവത്തിൽ റവന്യുമന്ത്രി എ.പി.അനിൽ കുമാർ കണ്ണൂർ കലക്ടറോട് റിപ്പോർട്ട് തേടി.കണ്ണൂരിൽനിന്നു പുറപ്പെട്ട ആംബുലൻസ് കോഴിക്കോട് കഴിഞ്ഞപ്പോഴേക്കും ദുർഗന്ധം വമിക്കുകയും പഴുപ്പ് പുറത്തേക്കു വരികയും ചെയ്തു. ഇത് ആംബുലൻസ് മുഴുവനും പരന്നു. പിന്നാലെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ കയറ്റി അവിടെനിന്നു പുലർച്ചെയോടെ മൃതദേഹം വീണ്ടും പൊതിഞ്ഞ് ഫ്രീസർ സൗകര്യമുള്ള ആംബുലൻസിൽ കയറ്റിയാണു യാത്ര തിരിച്ചത്. ഈ ആംബുലൻസ് ചെങ്ങന്നൂരിൽ വെള്ളക്കെട്ടിൽപ്പെട്ടു കേടാവുകയും ചെയ്തെന്നാണു പരാതി.


Fashion ⏭️

Back to top button