NEWS

ബിരുദ പ്രവേശനത്ത് പ്ലസ്ടു നിർബന്ധമില്ല; തരുൺ തേജ്‌പാലിന് 10 വർഷം തടവ്– പ്രധാന വാർത്തകൾ


സംസ്ഥാനത്ത് മഴക്കെടുതി തുടരുന്നതാണ് ഇന്നും പ്രധാന വാർത്ത. ബിരുദ പ്രവേശനത്തിന് പ്ലസ്ടു നിർബന്ധമില്ലെന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് വലിയതോതിൽ ചർച്ച ചെയ്യപ്പെട്ടു. സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ തരുൺ തേജ്പാലിന് 10 വർഷം തടവുശിക്ഷ വിധിച്ചതും കുന്നംകുളത്ത് സ്വകാര്യ ബസ് 5 വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചതും പ്രധാന സംഭവങ്ങളായി. കൊച്ചിയിലേക്ക് വന്ന വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചതിന് മലയാളി യുവാവ് അറസ്റ്റിലായതും ശ്രദ്ധിക്കപ്പെട്ടു. ഇന്നത്തെ പ്രധാന വാർത്തകൾ വായിക്കാം.മഴ ശക്തമായ സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബലാത്സംഗ കേസിൽ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാലിന് 10 വർഷം തടവ്. കേസിൽ തേജ്‌പാൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. 2013 ൽ മുൻ സഹപ്രവർത്തക നൽകിയ പരാതിയിലാണ് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ചിന്റെ വിധി.


Fashion ⏭️

Back to top button