CINEMA

‘എന്തിനാ ഈ കളർ ഡ്രസ് ഇട്ടത്, കേരളത്തിൽ ഓറഞ്ച് അല‌ർട്ട് ആയതുകൊണ്ടാണോ?’ യൂട്യൂബർക്ക് ചുട്ടമറുപടിയുമായി പ്രിയ


പ്രിയ വാര്യർ

മലയാളത്തിന് പുറമേ നിരവധി ഭാഷകളിൽ അഭിനയിച്ച് ഏറെ ആരാധകരെ സമ്പാദിച്ചിട്ടുള്ള താരമാണ് പ്രിയ വാര്യർ. പ്രിയയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. കഴിഞ്ഞ ദിവസം പ്രിയ പങ്കെടുത്ത ഒരു പരിപാടിയിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

പ്രമുഖ ബ്രാൻഡായ കുട്ടിക്കൂറയുടെ പ്രൊമോഷൻ പരിപാടിക്കിടെയുള്ള വീഡിയോണത്. യൂട്യൂബർമാരിലൊരാൾ പ്രിയയോട് കുട്ടിക്കൂറയുടെ ബോട്ടിലിന് ഓറഞ്ച് നിറം തിരഞ്ഞെടുക്കാനുള്ള കാരണം എന്താണെന്ന് ചോദിച്ചുന്നു. അപ്പോൾ എന്താ ചേട്ടാ എന്ന് അസ്വസ്ഥത പ്രകടിപ്പിച്ചുകൊണ്ട് പ്രിയ ചോദിക്കുന്നു. വർഷങ്ങളായി ആ കളറല്ലേ ഉപയോഗിക്കുന്നതെന്നും ചോദിച്ചു. ഓറഞ്ച് നിറത്തുള്ള വസ്‌ത്രം ധരിച്ചാണ് പ്രിയ എത്തിയത്. അതിന്റെ കാരണവും യൂട്യൂബർ ചോദിക്കുന്നുണ്ട്. കേരളത്തിൽ ഓറഞ്ച് അലർട്ട് ആയതിനാലാണോ ഈ വസ്‌ത്രമെന്നും അയാൾ ചോദിച്ചു. ബ്രാൻഡിനോട് യോജിക്കുന്ന നിറം തിരഞ്ഞെടുത്തതാണെന്നും പ്രിയ മറുപടി നൽകി.

സോഷ്യൽ മീഡിയയിൽ ഈ ചോദ്യത്തിനെതിരെ നിരവധി കമന്റുകളാണ് വന്നിട്ടുള്ളത്. ഏത് വസ്‌ത്രം ധരിക്കണമെന്നുള്ളത് സ്വന്തം ഇഷ്‌ടമല്ലേ, പോയി വല്ല പണിയെടുത്ത് ജീവിച്ചുകൂടേ, അവൾ ബിജെപിയിൽ ചേർന്നെന്ന് പറയണമായിരിക്കും തുടങ്ങിയ കമന്റുകളാണ് യൂട്യൂബർക്കെതിരെ വന്നിരിക്കുന്നത്. അതേസമയം, സർവം മായ എന്ന ചിത്രത്തിലെ അതിഥി വേഷത്തിലാണ് പ്രിയ വാര്യരെ ഒടുവിലായി ബിഗ് സ്‌ക്രീനിൽ കണ്ടത്. ത്രീ മങ്കീസ്, ലവ് ഹാക്കേഴ്‌സ് തുടങ്ങിയ ചിത്രങ്ങളാണ് ഇനി പ്രദർശനത്തിനെത്താനുള്ളത്.

English Summary

Actress Priya Prakash Varrier’s video from a Kuttikkoora promotional event has gone viral. A YouTuber questioned her about wearing an orange dress and the brand’s orange bottle, linking it to Kerala’s orange alert. Priya expressed discomfort, explaining her attire matched the brand. Social media widely criticized the YouTuber for his intrusive and inappropriate questioning.
RELATED TOPICS: PRIYA VIRAL REPLY, YOUTUBER CONTROVERSY, KERALA ORANGE ALERT, PRIYA RESPONSE, VIRAL MALAYALAM NEWS


Business ⏭️

Back to top button