SPORTS

രണ്ടാം ടെസ്റ്റ്: പാക്കിസ്ഥാന് ജയം


പോർട്ട് ഓഫ് സ്പെയിൻ ∙വെസ്റ്റിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ പാക്കിസ്ഥാന് 8 വിക്കറ്റ് വിജയം. രണ്ടാം ഇന്നിങ്സിൽ വിൻഡീസിനെ 117ന് ഓൾഔട്ടാക്കിയ പാക്കിസ്ഥാൻ 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. അബ്ദുല്ല ഷഫീഖും (24*) ക്യാപ്റ്റൻ ബാബർ അസവുമാണ് (24*) പാക്കിസ്ഥാനു ജയമൊരുക്കിയത്. നേരത്തെ, 4 വിക്കറ്റ് വീതം വീഴ്ത്തിയ അലി ഉസ്മാന്റെയും സാജിദ് ഖാന്റെയും ബോളിങ് പ്രകടനമാണ് വിൻഡീസിനെ തകർത്തത്. ആദ്യ ഇന്നിങ്സിൽ സെഞ്ചറി നേടിയ അബ്ദുല്ല ഷഫീഖാണ് പ്ലെയർ ഓഫ് ദ് മാച്ച്. സ്കോർ: വെസ്റ്റിൻഡീസ് 344, 117. പാക്കിസ്ഥാൻ: 387, 2ന് 77. രണ്ടാം ടെസ്റ്റ് പാക്കിസ്ഥാൻ ജയിച്ചതോടെ 2 മത്സര പരമ്പര സമനിലയിൽ (1–1) അവസാനിച്ചു.


Auto ⏭️

Back to top button