SPORTS
കെഎസിഎലിൽ ജെൻ സീ മൂഡ് ! നാലു കൗമാര താരങ്ങൾ തൃശൂർ ടൈറ്റൻസിൽ

തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) മൂന്നാം സീസണിൽ മിന്നും പ്രകടനത്തിനൊരുങ്ങി ജെൻ സീ താരങ്ങൾ. അണ്ടർ 19 ഇന്ത്യൻ ടീമിൽ കളിച്ച മലയാളി താരങ്ങളായ മുഹമ്മദ് ഇനാനും മാനവ് കൃഷ്ണയുമടക്കം 5 കൗമാര താരങ്ങളാണ് ഇത്തവണ കെസിഎലിലെ ‘നോട്ടപ്പുള്ളികൾ’. ഇതിൽ നാലുപേരും ഇറങ്ങുക തൃശൂർ ടൈറ്റൻസിനു വേണ്ടിയാണ്. കഴിഞ്ഞ സീസണിലും തൃശൂരിനു വേണ്ടി കളിച്ച പതിനെട്ടുകാരൻ കെ.ആർ.രോഹിത്താണ് സീസണിലെ പ്രായം കുറഞ്ഞ താരം. 16–ാം വയസ്സിൽ കേരള അണ്ടർ 19 ടീമിൽ അരങ്ങേറ്റം കുറിച്ച രോഹിത് തൃപ്പൂണിത്തുറ സ്വദേശിയാണ്. മറ്റു 4 താരങ്ങളും 19 വയസ്സുകാരാണ്.അണ്ടർ 19 ലോകകപ്പിലടക്കം കളിച്ച താരമാണ് മുഹമ്മദ് ഇനാൻ. ദുബായിൽ പാക്ക് ഇതിഹാസ സ്പിന്നർ സഖ്ലൈൻ മുഷ്താഖിന് കീഴിൽ പരിശീലിച്ചിട്ടുള്ള ഇനാൻ, പിന്നീടാണ് നാട്ടിലെത്തിയത്. ഓസ്ട്രേലിയയ്ക്കും ഇംഗ്ലണ്ടിനുമെതിരായ പരമ്പരകളിൽ ഇന്ത്യൻ അണ്ടർ 19 ടീമിനായി കളിച്ചിട്ടുണ്ട്.
Auto ⏭️


