NEWS

‘17 തവണ കുത്തി, ശരീരത്തിലൂടെ കാർ കയറ്റിയിറക്കി’; യുഎസിൽ മലയാളി നഴ്സിനെ കൊന്നത് ഭർത്താവ്, കേരളം നടുങ്ങിയ കറുത്ത ദിനം


കോട്ടയം മോനിപ്പള്ളി ഊരാളിൽ വീട്ടിൽ ഇന്നും കണ്ണീർ വറ്റിയിട്ടില്ല.  യുഎസിൽ മലയാളി നഴ്സായ മെറിൻ ജോയി കൊല്ലപ്പെട്ടിട്ട് ഇന്ന് (ജൂലൈ 28) ആറു വർഷം തികയുകയാണ്. ഓർമകളിൽ തീരാനോവായി പടരുന്ന ആ ക്രൂരകൃത്യം മെറിന്റെ ഭർത്താവ് ഫിലിപ് മാത്യുവാണ് നടത്തിയതെന്നത് ഇന്നും മലയാളികളെ നടുക്കുന്ന സത്യമാണ്. ചങ്ങനാശേരി വെളിയനാട് ആഞ്ഞിലിക്കാത്തറയിൽ ഫിലിപ് മാത്യുവും (നെവിൻ)  മെറിനും 2016ലാണ് വിവാഹിതയായത്. ∙ ‘നിന്നെയും മകളെയും കൊല്ലും; ഞാനും ചാവും’ വിവാഹശേഷം ഇരുവരും അമേരിക്കയിലേക്ക് പോയി. എന്നാൽ ദാമ്പത്യജീവിതം സുഖകരമായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. നാട്ടിലായിരുന്നപ്പോഴും ഇരുവരും പലപ്പോഴും വഴക്കിട്ടിരുന്നു. ഒരിക്കൽ മെറിനെയും കുഞ്ഞിനെയും നാട്ടിൽ വിട്ട് ഫിലിപ് ഒറ്റയ്ക്കാണ് അമേരിക്കയിലേക്ക് മടങ്ങിയത്. പിന്നീട് കുഞ്ഞിനെ മാതാപിതാക്കൾക്കൊപ്പം നാട്ടിലാക്കി മെറിനും അമേരിക്കയിലേക്ക് പോയി.∙ ജോലിയിലെ അവസാന ദിവസം ഫിലിപ് ആക്രമിക്കുമെന്ന ഭയം മെറിനുണ്ടായിരുന്നു. അതിനാലാണ് കോറൽ സ്പ്രിങ്സിലെ ബ്രൊവാഡ് ഹെൽത്ത് ആശുപത്രിയിലെ ജോലി ഉപേക്ഷിച്ച് മറ്റൊരിടത്തേക്ക് മാറാൻ തീരുമാനിച്ചത്. എന്നാൽ ആ ആശുപത്രിയിലെ അവസാന ജോലിദിനം തന്നെയാണ് ഫിലിപ് ആക്രമണത്തിനായി തിരഞ്ഞെടുത്തത്. മിഷിഗനിലെ വിക്സനിൽ ജോലി ചെയ്തിരുന്ന ഫിലിപ്, ആക്രമണത്തിനായി കോറൽ സ്പ്രിങ്സിലെത്തി ഹോട്ടലിൽ മുറിയെടുത്ത് കാത്തിരിക്കുകയായിരുന്നു.


Fashion ⏭️

Back to top button