NEWS
വൻ ആഘോഷത്തോടെ ഉദ്ഘാടനം; ചെലവ് 4200 കോടിരൂപ, യുപിയിലെ എക്സ്പ്രസ്വേയിൽ വിള്ളൽ

ലക്നൗ∙ വൻ ആഘോഷങ്ങളോടെ ഉദ്ഘാടനം ചെയ്ത ലക്നൗ-കാൺപുർ എലിവേറ്റഡ് എക്സ്പ്രസ്വേയിൽ വിള്ളലുകൾ. ഉദ്ഘാടനം ചെയ്ത് രണ്ട് ആഴ്ച തികയുന്നതിനു മുൻപാണ് മഴയെത്തുടർന്ന് എക്സ്പ്രസ്വേയുടെ ഒരു ഭാഗത്ത് വിള്ളലുകൾ പ്രത്യക്ഷപ്പെട്ടതെന്ന് എൻഡിടിവി റിപ്പോർട്ടു ചെയ്തു.4,200 കോടി രൂപ ചെലവിൽ നിർമിച്ച ലക്നൗ-കാൺപുർ ഗ്രീൻഫീൽഡ് നാഷനൽ എലിവേറ്റഡ് എക്സ്പ്രസ്വേ ജൂലൈ 13നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ഗതാഗത മന്ത്രി നിതിൻ ഗഡ്കരി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തത്. എന്നാൽ ജൂലൈ 25ന് റോഡിന്റെ ഒരു വലിയ ഭാഗം ഇടിഞ്ഞുതാണു.
Fashion ⏭️


