BUSINESS

മരുന്നുണ്ടോ? ധർമേന്ദ്ര പ്രധാന് പകരമെത്തിയത് ബിസിനസ് വിപ്ലവകാരി, വ്യവസായങ്ങളിലെ മാസ്റ്റർ മൈൻഡ്, ഇത് പ്രഹ്ലാദ് ജോഷി


കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ച ഒഴിവിൽ പ്രഹ്ലാദ് ജോഷി (Prahlad Joshi) പുതിയ സ്ഥാനം ഏറ്റെടുത്തു. ഇന്ത്യയുടെ വ്യാവസായിക മേഖലയിൽ ‘വിപ്ലവം’ സൃഷ്ടിച്ച ശേഷമാണ് അദ്ദേഹം പുതിയ നിയോഗം ഏറ്റെടുക്കുന്നത്. ബിസിനസ് പാരമ്പര്യമുള്ള ഒരു കുടുംബത്തിൽ നിന്നാണ് അദ്ദേഹം നിർണായക സ്ഥാനത്തേക്ക് എത്തുന്നത്. മുമ്പ് കെമിക്കൽ ബിസിനസ് ചെയ്ത് പരിചയമുള്ള ജോഷി, പിന്നീട് രാഷ്ട്രീയത്തിൽ പ്രവേശിക്കുകയായിരുന്നു. ഇന്ത്യയുടെ വ്യാവസായിക, ഗ്രീൻ എനർജി സെക്ടറുകളുമായി ബന്ധപ്പെട്ട് പലതരത്തിൽ വലിയ സംഭാവനകൾ നൽകിയ വ്യക്തിയാണ് അദ്ദേഹം. ഇൻഡസ്ട്രിയൽ മാനുഫാക്ചറിങ് മേഖലയിലാണ് ജോഷിയുടെ കുടുംബം ബിസിനസ് ചെയ്യുന്നത്. കർണാടകയിൽ ജനറൽ മാനുഫാക്ചറിങ്, ട്രേഡിങ്, ഇൻഡസ്ട്രിയൽ സംരംഭങ്ങൾ എന്നിവയിലാണ് അദ്ദേഹത്തിന്റെ കുടുംബം ബിസിനസ് ചെയ്യുന്നത്. പിന്നീട് ക്യാബിനറ്റിലെത്തിയപ്പോഴും ഈ ബിസിനസ് പശ്ചാത്തലം അദ്ദേഹത്തിന് നേട്ടമായി. ബയോകെമിക്കൽസ്, എഥനോൾ, ഗ്രീൻ എനർജി ഉൾപ്പെടെയുള്ള സെക്ടറുകളുമായി ബന്ധപ്പെട്ട് ജോഷി നിർണായകമായ മാർഗനിർദ്ദേശങ്ങൾ നൽകി. ഇന്ത്യയുടെ ബയോ ഫ്യുവൽ പദ്ധതികൾ, ഗ്രീൻ അമോണിയ, ഹൈഡ്രജൻ ഇനീഷ്യേറ്റീവുകൾ എന്നിവയുമായി ബന്ധപ്പെട്ടും അദ്ദേഹം ചുമതലകൾ വഹിച്ചിട്ടുണ്ട്. ഇന്ത്യൻ കർഷകർക്ക് പ്രയോജനപ്രദമാകുന്ന നാനോ യൂറിയ, ഓർഗാനിക് ആൾട്ടർനേറ്റീവുകൾ എന്നിവയുമായി ബന്ധപ്പെട്ട് ജോഷിയുടെ നേതൃത്ത്വത്തിൽ ക്യാംപയിനുകൾ നടത്തി. ഹെവി കെമിക്കൽ & ഫെർട്ടിലൈസർ സബ്സിഡി കുറയ്ക്കുന്നതിന് സർക്കാരിന് കൂടി സഹായകമായ നീക്കങ്ങളാണ് അദ്ദേഹം നടത്തിയത്. തന്റെ മുൻകാല കെമിക്കൽസ് ബിസിനസുമായി ബന്ധപ്പെട്ട പ്രായോഗിക പരിചയം അദ്ദേഹത്തിന് ഇവിടെ പ്രയോജനപ്പെടുത്താൻ സാധിച്ചു. കോൾ & മൈൻസ് ചുമതല വഹിച്ചിരുന്നപ്പോൾ കോൾ ഗ്യാസിഫിക്കേഷൻ പ്രൊജക്ടുകൾ നടപ്പാക്കി. ഡൊമസ്റ്റിക് കോൾ, സിന്തറ്റിക് കെമിക്കൽസ്, മെഥനോൾ, അമോണിയ എന്നിവയാക്കി മാറ്റുന്ന പദ്ധതികൾ വിജയകമായി നടപ്പാക്കിആഗോള തലത്തിൽ വിതരണ ശൃംഘലയിൽ തടസ്സങ്ങളുണ്ടായപ്പോൾ സപ്ലൈ ചെയിൻ മാനേജ്മെന്റ് കാര്യക്ഷമമാക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. ഇൻഡസ്ട്രിയൽ കെമിക്കൽസ്, അഗ്രിക്കൾച്ചറൽ ഇൻപുട്സ് തുടങ്ങിവയുടെ ലഭ്യത ഇത്തരത്തിൽ ഉറപ്പാക്കാൻ സാധിച്ചുഫോസിൽ ഫ്യുവലിൽ നിന്ന് ഉല്പാദിപ്പിക്കുന്ന അമോണിയ, ഗ്രീൻ ഹൈഡ്രജൻ അധിഷ്ഠിത ആൾട്ടർനേറ്റീവുകളായി ഇന്ത്യയിലെ കെമിക്കൽ പ്ലാന്റുകളിൽ ഉപയോഗിക്കാൻ സാധിക്കുന്ന നയരൂപീകരണങ്ങൾ നടത്തി. മിച്ചം വരുന്ന കാർഷിക വിളകൾ ബയോമാസ്, ഇൻഡസ്ട്രിയൽ എഥനോൾ എന്നിവയാക്കി മാറ്റുന്ന പദ്ധതികളിലും ഏകോപനച്ചുമതല വഹിച്ചിട്ടുണ്ട്.


Read News

Back to top button