NEWS

കേരളത്തിൽ സ്വർണത്തിന്റെ വിറ്റുവരവും നികുതിയും എത്ര? ധനവകുപ്പിന് അറിയില്ല; കണക്കെടുപ്പ് ഇല്ല? വിശ്വസിക്കാൻ പ്രയാസമെന്ന് വ്യാപാരികൾ


കേരളത്തിൽ സ്വർണ വിപണിയുടെ പ്രതിവർഷ വിറ്റുവരവ് എത്ര? ഇതിൽ നിന്ന് എത്രയാണ് സർക്കാർ നേടുന്ന നികുതിവരുമാനം? ധനവകുപ്പിന് അറിയില്ല! ജിഎസ്ടി നിലവിൽവന്ന് 2022 വരെ സംസ്ഥാനത്തെ സ്വർണവിൽപനയുടെ വിറ്റുവരവ്, നികുതിവരുമാനക്കണക്കുകൾ വിവരാവകാശരേഖ പ്രകാരം ലഭ്യമാക്കിയിരുന്നു. എന്നാൽ, തുടർന്ന് നൽകിയ അപേക്ഷകൾക്ക് ലഭിച്ച മറുപടി ‘കമ്മോഡിറ്റകളുടെ പ്രത്യേക വിവരശേഖരം’ (കമ്മോഡിറ്റിവൈസ് മാപ്പിങ്) ഇല്ലെന്നാണെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) ഭാരവാഹികൾ വ്യക്തമാക്കി.കേരളത്തിൽ പ്രതിവർഷം ഒരുലക്ഷം കോടി രൂപയുടെ സ്വർണാഭരണ വിൽപനയുണ്ടെന്ന് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കിയിരുന്നു. ഇതു നിലവിൽ 1.2 ലക്ഷം കോടി രൂപ കവിഞ്ഞുവെന്നാണ് കരുതുന്നത്. കഴിഞ്ഞവർഷങ്ങളിലെ ഔദ്യോഗിക കണക്കുകൾ ലഭ്യമല്ല. രാജ്യത്ത് ആളോഹരി സ്വർണ ഉപഭോഗത്തിലും മുന്നിലാണ് കേരളം. ഇന്ത്യയിലെ മൊത്തം സ്വർണ ഉപഭോഗത്തിൽ 25 ശതമാനവും കേരത്തിലാണെന്നാണ് വിലയിരുത്തൽ.ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി.സതീശൻ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെട്ട്, സ്വർണ വ്യാപാര മേഖലയിലെ വാർഷിക വിറ്റുവരവും സംസ്ഥാനത്തിന് ലഭിക്കുന്ന ജിഎസ്ടി നികുതി വരുമാനക്കണക്കും വെളിപ്പെടുത്തണമെന്നും അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.


Fashion ⏭️

Back to top button