NEWS

‘വീട്ടുജോലികൾ ആൺ, പെൺ വ്യത്യാസം ഇല്ലാതെ ചെയ്യണം എന്ന മാറ്റം പാഠപുസ്‌തകങ്ങളിൽ വരുത്തി, എന്നിട്ടും!’ മുഖ്യമന്ത്രിയെ വിമർശിച്ച് വി.ശിവൻകുട്ടി


പത്തനംതിട്ട ∙ മുഖ്യമന്ത്രി വി.ഡി.സതീശന്റെ പരാമർശം സ്ത്രീവിരുദ്ധമെന്നു വിമർശനം. ‘‘വീട്ടുജോലികൾ ആൺ, പെൺ വ്യത്യാസം ഇല്ലാതെ എല്ലാവരും ചെയ്യണം എന്ന മാറ്റം നമ്മൾ പാഠപുസ്‌തകങ്ങളിൽ വരുത്തി. എന്നിട്ടും….!’’ എന്നാണു മുൻമന്ത്രി വി.ശിവൻകുട്ടി സമൂഹമാധ്യമത്തിൽ കുറിച്ചത്. എഴുത്തുകാരി ശാരദക്കുട്ടിയും സമൂഹമാധ്യമത്തിലൂടെ രൂക്ഷവിമർശനം ഉന്നയിച്ചു.‘അമ്മമാർ മകന്റെ ഭാര്യയ്ക്കു പരമ്പരാഗത ഭക്ഷണ രീതികൾ പകർന്നു നൽകണം’ എന്ന പരാമർശത്തിനെതിരെയാണു വിമർശനം കടുക്കുന്നത്. ‘കല ഉൾപ്പെടെ പരമ്പരാഗതമായ എല്ലാം നിലനിർത്തേണ്ടതാണ്. മുൻ തലമുറകൾ നമുക്കു പകർന്നു തന്നു. പക്ഷേ ഇന്ന് ആരും അടുത്ത തലമുറയ്ക്കു പകർന്നു നൽകുന്നില്ല.


Fashion ⏭️

Back to top button