SPORTS

ട്വന്റി20 പരമ്പര തൂത്തുവാരാൻ ശ്രേയസ്സും സംഘവും; ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ രണ്ടു മാറ്റം


ഹരാരെ( സിംബാബ്‌വെ) ∙സിംബാബ്‌വെയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ട്വന്റി20യിൽ ഇന്ത്യ ആദ്യം ബാറ്റു ചെയ്യും. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. പരുക്കേറ്റ പേസർ പ്രിൻസ് യാദവിനു പകരം അശോക് ശർമയും ഓൾറൗണ്ടർ ശിവം ദുബെയ്ക്കു പകരം സൂര്യാൻഷ് ഷെഡ്ഗെയും പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ചു. ഈ മത്സരവും വിജയിച്ച് പരമ്പര തൂത്തുവാരുകയാകും ശ്രേയസ്സ് അയ്യരുടെയും സംഘത്തിന്റെയും ലക്ഷ്യം.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, ഇഷാൻ കിഷന്റെയും(44 പന്തിൽ 81) തിലക് വർമയുടെയും(29 പന്തിൽ 60 നോട്ടൗട്ട്) അർധ സെഞ്ചറികളുടെ മികവിൽ 219 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെയുടെ വിക്കറ്റുകൾ തുടർച്ചയായി പിഴുത് ഇന്ത്യൻ ബോളിങ് നിരയും തിളങ്ങിയപ്പോൾ, സിംബാബ്‌വെയുടെ മറുപടി 129ൽ അവസാനിച്ചു. സിംബാബ്‌വെയ്ക്കായി ബ്രയൻ ബെന്നറ്റ്(19 പന്തിൽ 32) മാത്രമാണ് ഭേദപ്പെട്ട സ്കോർ നേടിയത്. ആദ്യ മത്സരത്തിൽ സിംബാബ്‌വെയെ ഓൾഔട്ടാക്കാൻ സാധിക്കാതിരുന്ന ബോളിങ് നിര രണ്ടാം മത്സരത്തിൽ ആ വിഷമവും തീർത്തു. ബാറ്റിങ്ങിൽ പരാജയപ്പെട്ടെങ്കിലും അഭിഷേക് ശർമ 3 വിക്കറ്റ് വീഴ്ത്തി. ഇഷാൻ കിഷനാണ് കളിയിലെ താരം.  


Auto ⏭️

Back to top button