NEWS

ബർലിനിൽ ക്രിസ്റ്റഫർ സ്ട്രീറ്റ് ഡേ ആഘോഷത്തിനിടെ വാൻ ഓടിച്ചുകയറ്റി: ഒരു മരണം, 16 പേർക്ക് പരുക്ക്


ബർലിൻ ∙ ജർമൻ തലസ്ഥാനമായ ബർലിനിൽ ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്ത ക്രിസ്റ്റഫർ സ്ട്രീറ്റ് ഡേ (CSD) ആഘോഷങ്ങൾക്കിടെ ശനിയാഴ്ച രാത്രി ജനക്കൂട്ടത്തിലേക്ക് വാൻ പാഞ്ഞുകയറി ഒരു മരണം. പോട്സ്ഡാമർ പ്ലാറ്റ്സിന് സമീപം അതിവേഗത്തിലെത്തിയ വാൻ ജനക്കൂട്ടത്തിലേക്ക് പാഞ്ഞുകയറിയുണ്ടായ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും 16 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.ആക്രമണത്തിന് പിന്നിൽ ബർലിൻ സ്വദേശിയും ലബനീസ് വംശജനുമായ അബ്ദുൽ ബലൂട്ട് (21) ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. നിരോധിത ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) അനുഭാവിയായ ഇയാൾ ഈ വർഷം മേയിലാണ് ജുവനൈൽ ജയിലിൽനിന്ന് ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങിയത്. ചിത്രം സഹിതം ഔദ്യോഗിക തിരച്ചിൽ നോട്ടീസ് പുറത്തിറക്കിയ പൊലീസ്, ഇയാളെ കണ്ടെത്താൻ ജർമനിയിലുടനീളവും അയൽരാജ്യങ്ങളുമായുള്ള അതിർത്തികളിലും വ്യാപക പരിശോധന ആരംഭിച്ചു.∙ റെയിൽവേ സ്റ്റേഷൻ അടച്ചു; അതിർത്തികളിൽ കർശന പരിശോധന പ്രതി റെയിൽമാർഗം രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നഗരത്തിലെ പ്രധാന യാത്രാകേന്ദ്രങ്ങളിലൊന്നായ അൻഹാൾട്ടർ എസ്-ബാൻ സ്റ്റേഷൻ മണിക്കൂറുകളോളം പൂർണമായും അടച്ചിട്ടു. യന്ത്രത്തോക്കുകളുമായി പ്രത്യേക കമാൻഡോ സംഘത്തെ വിന്യസിച്ച് സ്റ്റേഷനിലും പരിസരങ്ങളിലും വിശദമായ പരിശോധന നടത്തി. എസ്-ബാൻ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചതോടെ നഗരത്തിലെ പൊതുഗതാഗതത്തെയും ഇത് ബാധിച്ചു.


Fashion ⏭️

Back to top button