NEWS
തമിഴ്നാട്ടിലെ ജയിലിലേക്ക് മാറ്റണമെന്ന് ഗോവിന്ദച്ചാമി

തൃശൂർ: തമിഴ്നാട്ടിലെ ജയിലിലേക്ക് തന്നെ മാറ്റണമെന്ന ആവശ്യവുമായി സൗമ്യ വധക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഗോവിന്ദച്ചാമി. സ്വന്തം നാട്ടിലേക്ക് മാറ്റുക അല്ലെങ്കിൽ ജയിലിൽ നിന്ന് പുറത്തുവിടുകയോ ചെയ്യണമെന്നാണ് ജയിൽ അധികൃതരോട് നിരന്തരം ആവശ്യപ്പെടുന്നത്. കേസിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിലായിരുന്ന ഇയാൾ 2025 ജൂലായ് 24ന് പുലർച്ചെ 10ാം ബ്ലോക്കിൽ നിന്ന് തടവ് ചാടിയിരുന്നു. അന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള തളാപ്പിലെ കിണറ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്. നിലവിൽ വിയ്യൂർ അതിസുരക്ഷാജയിലിൽ 24 മണിക്കൂറും സി.സി.ടിവി ക്യാമറകൾ ഉൾപ്പെടെയുള്ള ഒറ്റയാൾ സെല്ലിലാണ് ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരിക്കുന്നത്.


