NEWS

രമേഷ് പിഷാരടിയുടെ വാഗ്ദാനം; പാലക്കാട് നഗരം കാത്തിരുന്ന കെഎസ്ആർടിസി സിറ്റി ബസ് ഓടിത്തുടങ്ങി


പാലക്കാട് ∙ നഗരം കാത്തിരുന്ന കെഎസ്ആർടിസി സിറ്റി ബസ് സർവീസിനു തുടക്കമായി. പദ്ധതി വിജയിച്ചാൽ നഗരത്തിൽ കൂടുതൽ സിറ്റി സർവീസ് ബസുകളെത്തുമെന്ന് ആദ്യ സർവീസ് ഫ്ലാഗ് ഓഫ് ചെയ്ത രമേഷ് പിഷാരടി എംഎൽഎ പറഞ്ഞു. പ്രിയദർശിനി സർവീസിൽ ഉൾപ്പെടുത്തി വനിതകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കിയാണ് സിറ്റി ബസ് സർവീസ് ആരംഭിച്ചിട്ടുള്ളത്.രമേഷ് പിഷാരടി എംഎൽഎ മുൻകൈ എടുത്ത പദ്ധതിക്കു മന്ത്രി സി.പി.ജോൺ ഉടൻ അനുമതി നൽകിയതോടെയാണു നഗരത്തെ പരസ്പരം ബന്ധിപ്പിച്ചുള്ള ബസ് സർ‌വീസിനു തുടക്കമായത്. വാർഡ് കൗൺസിലർ എം.എം.അഷ്കർ അധ്യക്ഷനായി. ഗവ.ബിഗ്ബസാർ സ്കൂളിനു സമീപത്തു കൂടിയും ബസ് സർവീസ് നടത്തുന്നുണ്ട്. സ്കൂൾ പിടിഎ ഭാരവാഹികളും ചടങ്ങിനെത്തി. സ്കൂളിനു സമീപത്തു കൂടി ബസ് സർവീസ് എന്നത് കാലങ്ങളായുള്ള ആവശ്യമാണ്. ഇതിനായി നഗരസഭാംഗവും സ്കൂൾ അധികൃതരും കെഎസ്ആർടിസിക്കു നിവേദനം നൽകിയിരുന്നു.(പരീക്ഷണാടിസ്ഥാനത്തിലാണ് ഈ റൂട്ടുകൾ നിശ്ചയിച്ചിട്ടുള്ളത്. യാത്രക്കാരുടെ ആവശ്യം, വരുമാനം എന്നീ ഘടകങ്ങൾകൂടി പരിഗണിച്ച് ആവശ്യമെങ്കിൽ റൂട്ടിൽ ക്രമീകരണം വരുത്തും).


Fashion ⏭️

Back to top button