NEWS
അനീഷ് മോഹന്റെ സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ

തിരുവനന്തപുരം: സിക്കിമിലെ തുരങ്കം തകർന്നുണ്ടായ ദുരന്തത്തിൽ മരിച്ച ജിയോളജിസ്റ്റ് പാമ്പാടി പത്താഴക്കുഴി കൊച്ചുമറ്റം കൂരോത്തുപറമ്പിൽ അനീഷ് മോഹന്റെ മൃതദേഹം ഇന്ന് രാവിലെ ഏഴോടെ കൊച്ചിയിലെത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. രാവിലെ പത്ത് മണിയോടെയെത്തുന്ന മൃതദേഹം വീട്ടുവളപ്പിൽ ഉച്ചയ്ക്ക് രണ്ടോടെ സംസ്കരിക്കും. വ്യാഴാഴ്ച രാത്രി 11 മണിയോടെ മൃതദേഹം കണ്ടെടുത്തു. കൊൽക്കത്ത എയർപോർട്ടിൽ നിന്ന് രാത്രി 11ന് എയർ ഇന്ത്യ വിമാനത്തിലാണ് പുറപ്പെടുക.


