NEWS
മോദി വീണ്ടുമെത്തി പറഞ്ഞതിന് തെളിവുണ്ട്; സെൽഫി വിഡിയോ കഴിഞ്ഞപ്പോൾ ഫോളോവേഴ്‌സിൽ വലിയ മാറ്റം

ന്യൂഡൽഹി ∙ പ്രധാനമന്ത്രിയുടെ സെൽഫി വിഡിയോ വന്ന് 24 മണിക്കൂറിനകം നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാമിൽ പത്ത് ലക്ഷം ഫോളോവേഴ്‌സ് കൂടി. വ്യാഴാഴ്ച രാത്രി 11.52നാണ് നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ടു സമരം ചെയ്യുന്ന വിദ്യാർഥികളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള വിഡിയോ പുറത്തുവന്നത്. നിലവിൽ ഇൻസ്റ്റഗ്രാമിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 102 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്.വ്യാഴാഴ്ചയിലെ വിഡിയോ വിജയമായതോടെയാണ് അതിനു നന്ദി പറയാൻ അടുത്ത ദിവസവും രാത്രി പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളിൽ എത്തിയത്. രാത്രിയിൽ പതിനൊന്ന് മണിക്ക് ശേഷമാണ് രണ്ടാമത്തെ ദിവസവും പ്രധാനമന്ത്രി ലഘുവിഡിയോയുമായി എത്തിയത്. ഈ വിഡിയോ ഇതുവരെ 271 ദശലക്ഷം ആളുകൾ കണ്ടു. 1.3 ദശലക്ഷം പേരാണ് വിഡിയോയ്ക്ക് കമന്റുകൾ രേഖപ്പെടുത്തിയത്. വിഡിയോയിൽ പറഞ്ഞതുപോലെ കർശനമായ നിലപാടുകളാണ് സർക്കാർ സ്വീകരിച്ചത്. പേപ്പർ ചോർച്ചയ്ക്ക് കടുത്ത ശിക്ഷ നൽകുന്ന നിയമം പാസാക്കാനും തീരുമാനിച്ചു. പുതുക്കിയ നിയമം 10 വർഷം വരെ തടവും 10 കോടി രൂപ വരെ പിഴയും നിർദേശിക്കുന്നുണ്ടെന്നും കുറഞ്ഞ തടവ് ശിക്ഷ മൂന്ന് വർഷത്തിൽ നിന്ന് അഞ്ച് വർഷമായി ഉയർത്തുമെന്നും വൃത്തങ്ങൾ പറഞ്ഞു.
Fashion ⏭️


