NEWS

‘ കള്ളൻ വിജയൻ’ എന്നൊരു ലേഖനമില്ല,​ ദേശാഭിമാനി ലേഖന വിവാദത്തിൽ എം സ്വരാജിനെ പിന്തുണച്ച് എം വി ഗോവിന്ദൻ

എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിനിടെ

തിരുവനന്തപുരം: ദേശാഭിമാനിയിലെ വാരാന്തപതിപ്പിലെ ലേഖന വിവാദത്തിൽ റസിഡന്റ് എഡിറ്റർ എം. സ്വരാജിനെ പിന്തുണച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കള്ളൻ വിജയൻ എന്നൊരു ലേഖനം നിലവിലില്ല എന്നും അങ്ങനെയൊരു ലേഖനമുണ്ടെങ്കിലല്ലേ കൊടുക്കേണ്ടതുള്ളൂ എന്നും എം.വി. ഗോവിന്ദൻ ചോദിച്ചു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാരാന്തപതിപ്പിന്റെ ചുമതല കെ.ആർ. അജയനല്ല. ഏത് ലേഖനം പ്രസിദ്ധീകരിക്കണം എന്നത് പത്രാധിപ സമിതിയുടെ കൂട്ടായ തീരുമാനമാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ദേശാഭിമാനി പ്രസിദ്ധീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ദേശാഭിമാനിയാണ് ഞായറാഴ്ച പ്രസിദ്ധീകരിക്കേണ്ട വാരാന്തപതിപ്പ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത് കേവലം സാങ്കേതിക കാരണങ്ങളാലാണെന്നും ഗോവിന്ദൻ പറഞ്ഞു. പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് താൻ മാറുമെന്ന വാർത്തകൾ അദ്ദേഹം തള്ളിക്കളഞ്ഞു.

കേന്ദ്ര കമ്മിറ്റി അവലോകന റിപ്പോർട്ട് സംസ്ഥാനം അംഗീകരിച്ചതായും പാർട്ടിയെ പുതുക്കി പണിയുകയാണ് ലക്ഷ്യമെന്നും ഗോവിന്ദൻ വ്യക്തമാക്കി. ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ നടത്തും. പാർട്ടിയെ ഉടനീളം ശക്തിപ്പെടുത്താനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിപുലീകൃത സംസ്ഥാന സമിതി സെപ്തംബർ 13 മുതൽ 15 വരെ കോഴിക്കോട് നടത്താൻ തീരുമാനിച്ചതായി എം വി ഗോവിന്ദൻ അറിയിച്ചു . ഇന്ത്യയുടെ ഇന്നത്തെ സാഹചര്യം സംഘപരിവാർ ശക്തികൾക്ക് ഞെട്ടലുണ്ടാക്കുന്ന ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ കുത്തഴിഞ്ഞ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ ഡൽഹി ജന്ദർ മന്ദറിൽ നടക്കുന്ന സിജെപി സമരത്തിന് സിപിഎം സംസ്ഥാന സെക്രട്ടറി ഐക്യദാർണ്ഡ്യം പ്രഖ്യാപിച്ചു.

Read News ⏭️

Back to top button