NEWS

ഡോ.റാമിന്റെ അറസ്റ്റിൽ ഡിവൈഎസ്പിയെ ‘നിർത്തിപ്പൊരിച്ച്’ കോടതി; എഡിജിപി അജിത് കുമാറിന് കുരുക്കായി മൊഴികള്‍ – പ്രധാന വാർത്തകൾ


ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ച ‘രക്ഷാപ്രവര്‍ത്തനം’ കേസ് അട്ടിമറിക്കുന്നതില്‍ എഡിജിപി എം.ആര്‍.അജിത് കുമാറിനു വ്യക്തമായ പങ്കുണ്ടെന്ന റിപ്പോർട്ട് വാർത്താ തലക്കെട്ടുകളിൽ ഇടംപിടിച്ചു. അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ഡോ. എം.കെ.റാമിനെ അറസ്റ്റ് ചെയ്തതിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി സുധീർ കല്ലന്റെ വീഴ്ചയുണ്ടെന്ന ഹൈക്കോടതി കണ്ടെത്തലും വാർത്തകളിൽ ഇടംനേടി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ. മുന്‍മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ച ‘രക്ഷാപ്രവര്‍ത്തനം’ കേസ് അട്ടിമറിക്കുന്നതില്‍ എഡിജിപി എം.ആര്‍.അജിത് കുമാറിനു വ്യക്തമായ പങ്കുണ്ടെന്ന് സര്‍ക്കാര്‍. അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ചീഫ് സെക്രട്ടറിയുടെ ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്. ഇതു സംബന്ധിച്ച് അജിത്കുമാര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് ഡിജിപി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നതായും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.ഭരണം നഷ്ടപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്നായ ശബരിമല സ്വർണക്കൊള്ള എൽഡിഎഫിനെയും സിപിഎമ്മിനെയും വിടാതെ പിന്തുടരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പിണറായി സർക്കാർ നിയമിച്ച പ്രസിഡന്റുമാരിൽ മൂന്നാമത്തെയാളാണ് സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ പി.എസ്.പ്രശാന്ത്. അംഗമായിരുന്ന എ.അജികുമാർ അറസ്റ്റിലായത് അദ്ദേഹത്തിന്റെ പാർട്ടിയായ സിപിഐയെയും വെട്ടിലാക്കി.


Fashion ⏭️

Back to top button