NEWS

അഞ്ചാമൻ പൊലീസിൽ; അഞ്ചൽ സ്വദേശി നൽകിയ 5 നായ്ക്കുട്ടികളിൽ ഒന്നിനെ പൊലീസിലെടുത്തു


കോട്ടയം ∙ സംസ്ഥാന പൊലീസ് സേനയുടെ കെ–9 ഡോഗ് സ്ക്വാഡിലേക്ക് സ്വകാര്യ വ്യക്തി സൗജന്യമായി നൽകിയ 5 നായ്ക്കുട്ടികളിൽ ഒന്ന് ജില്ലാ പൊലീസ് സേനയുടെ ഭാഗമാകും. കൊല്ലം അഞ്ചൽ സ്വദേശി ജെഫീന റാഫേലാണ് 2 മാസം പ്രായമുള്ള ലാബ്രഡോർ ഇനം 5 നായ്ക്കുട്ടികളെ പൊലീസ് സേനയിലേക്ക് നൽകിയത്. കോട്ടയം, ഇടുക്കി, തിരുവനന്തപുരം, എറണാകുളം ജില്ല പൊലീസ് കെ–9 സ്ക്വാഡിലെ എക്സ്പ്ലോസീവ് വിഭാഗത്തിലേക്കാണ് നായ്ക്കുട്ടികളെ തിരഞ്ഞെടുത്തത്. നടപടിക്രമം പൂർത്തിയാക്കിയ ഇവയെ തൃശൂരിലെ പൊലീസ് അക്കാദമി ഡോഗ് ട്രെയ്നിങ് സെന്ററിലേക്ക് കഴിഞ്ഞ ദിവസം എത്തിച്ചു. 7 ദിവസത്തെ ക്വാറന്റീനു ശേഷം 9 മാസം നീളുന്ന പരിശീലനം തുടങ്ങും. തുടർന്ന് അതത് ജില്ലകളിലേക്ക് കൈമാറും.നായ്ക്കളെ ഏറ്റെടുക്കുന്നതിനു മുൻപ് ആഭ്യന്തരവകുപ്പ് സിലക്‌ഷൻ ബോർഡ് ചേർന്നിരുന്നു.


Fashion ⏭️

Back to top button