SPORTS
വിദ്യാഭ്യാസം രാജ്യത്തിന്റെ ഭാവി രൂപീകരിക്കുന്ന കരുത്ത്; വിദ്യാർഥികൾക്കു പിന്തുണയുമായി ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്‍

ന്യൂഡൽഹി∙ വിദ്യാർഥികളുടെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടണമെന്ന ആവശ്യവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ വിദ്യാർഥി സമരം തുടരുന്നതിനിടെയാണു വിഷയത്തില്‍ നിലപാടു വ്യക്തമാക്കി ഗില്‍ രംഗത്തെത്തിയത്. ഒരു ഇന്ത്യക്കാരനെന്ന നിലയിൽ, നമ്മുടെ തലമുറ പഠിക്കാനും, സ്വപ്നം കാണാനും, നാമെല്ലാവരും ആഗ്രഹിക്കുന്ന ഭാവി രൂപപ്പെടുത്താനുമുള്ള എല്ലാ അവസരങ്ങളും അർഹിക്കുന്നുവെന്ന് ഞാൻ കരുതുന്നു. സമാധാനപരമായി സ്വന്തം ശബ്ദം ഉയർത്തുന്നതില്‍ വിശ്വസിക്കുന്ന ഓരോ ചെറുപ്പക്കാരോടും എനിക്ക് അതിയായ ബഹുമാനമുണ്ട്.’’– ഗിൽ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ വ്യക്തമാക്കി.‘‘നല്ലൊരു ഭാവിക്കുവേണ്ടി ഓരോ വിദ്യാർഥികളും വർഷങ്ങളോളം കഠിനാധ്വാനം ചെയ്യുന്നുണ്ട്. അവരുടെ കുടുംബങ്ങളും ത്യാഗങ്ങൾ സഹിക്കുന്നുണ്ട്. ചോദ്യപേപ്പർ ചോർച്ചയിലൂടെ ആ പ്രതീക്ഷകൾ തട്ടിയെടുക്കാൻ അനുവദിക്കരുത്. എല്ലാവർക്കും തുല്യമായ അവസരങ്ങൾ ഉറപ്പാക്കാൻ രാജ്യവും അധികൃതരും എല്ലാം ചെയ്യുമെന്ന് എനിക്കു വിശ്വാസമുണ്ട്. ഇത്തരം സംഭവങ്ങൾ വീണ്ടും നടക്കാതിരിക്കാൻവേണ്ട നടപടികൾ കൈക്കൊള്ളുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. വിദ്യാർഥികളാണു നമ്മുടെ ഭാവി, അവരുടെ സ്വപ്നങ്ങളെ സംരക്ഷിക്കുക.’’– ഇർഫാൻ പഠാൻ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
Auto ⏭️


