NEWS

‘പുത്തൻകാല അടിമത്തം’: തീരുവയുദ്ധം പ്രഖ്യാപിച്ച് ട്രംപ്; ഇന്ത്യയ്ക്ക് തല്ലും തലോടലും, വെടിനിർത്തൽ തള്ളി ഇറാൻ, തകർച്ചയിലേക്ക് ഓഹരി, സ്വർണം


ഇന്ത്യയുൾപ്പെടെ 60 രാജ്യങ്ങൾക്കുമേൽ‌ പുതിയ തീരുവഭാരം അടിച്ചേൽപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾ‌ഡ് ട്രംപ്. നിലവിലുള്ള 10% തീരുവയുടെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കേയാണ് പുതിയ പ്രഖ്യാപനം. ഇളവുകൾക്ക് വിധേയമായി 10 മുതൽ 12.5% വരെ തീരുവയാണ് പുതുതായി പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്ക് പക്ഷേ, പുത്തൻ തീരുവ പ്രഖ്യാപനത്തിൽ ആശ്വാസമുണ്ട്, എന്നാൽ ഇന്ത്യയ്ക്കുമേൽ ട്രംപ് തൊടുത്ത ആരോപണം മോദി സർക്കാരിനെ ചൊടിപ്പിച്ചേക്കും.ഇന്ത്യയും ചൈനയും ജപ്പാനും യൂറോപ്യൻ യൂണിയനും ദക്ഷിണ കൊറിയയും സിംഗപ്പൂരും അടക്കം 60 രാജ്യങ്ങൾ അമേരിക്കയിലേക്കുള്ള കയറ്റുമതിയിലൂടെ അനധികൃത നേട്ടമുണ്ടാക്കിയെന്ന് ആരോപിച്ചാണ് ട്രംപിന്റെ പുതിയ തീരുവയുദ്ധം. ആരോപണങ്ങളിന്മേൽ സെക്ഷൻ‌ 301 പ്രകാരം ട്രംപ് അന്വേഷണങ്ങൾ പ്രഖ്യാപിച്ചിരുന്നു. തൊഴിലാളികളെക്കൊണ്ട് അമിതമായി പണിയെടുപ്പിച്ച്, ഉൽപാദനം ഉയർത്തിയെന്നും അധികമായി ഉൽപാദിപ്പിച്ചവ അമേരിക്കയിലേക്ക് കയറ്റുമതിചെയ്ത് ലാഭമുണ്ടാക്കിയെന്നും ‘കുറ്റം’ ആരോപിച്ചാണ് ‘ശിക്ഷ’ എന്നോണം തീരുവ ചുമത്തുന്നത്.ഇന്ത്യയ്ക്ക് എത്ര? പത്തോ 12.5 ശതമാനമോ?


Fashion ⏭️

Back to top button