BUSINESS
Priyadarshini Loan Kerala: ഒരു രൂപ പോലും പലിശയില്ല; മലയാളി വനിതകള്‍ക്കായി 100 കോടിയുടെ ‘പ്രിയദര്‍ശിനി’ വായ്പ പദ്ധതി

Priyadarshini Interest Free Loan Scheme Kerala: പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിക്കു പിന്നാലെ കേരള സര്‍ക്കാരിന്റെ പ്രിയദര്‍ശിനി പലിശരഹിത വായ്പ പദ്ധതി എത്തുന്നു. ഇന്നു മുഖ്യമന്ത്ര്യ പ്രഖ്യാപനം നടത്തുമെന്ന് കരുതുന്നു. യോഗ്യത, ആനുകൂല്യങ്ങള്‍, അപേക്ഷിക്കേണ്ട വിധം എന്നിവ അറിയാം.Priyadarshini Loan Kerala: ഒരു രൂപ പോലും പലിശയില്ല; മലയാളി വനിതകള്‍ക്കായി 100 കോടിയുടെ ‘പ്രിയദര്‍ശിനി’ വായ്പ പദ്ധതിKSBCDC Women Loan Kerala: കടബാധ്യത ഭയന്ന് മലയാളി സ്ത്രീകള്‍ ഇനി സംരംഭകത്വ മോഹങ്ങള്‍ മാറ്റിവയ്ക്കേണ്ടതില്ല. പ്രിയദര്‍ശനി സൗജന്യ കെഎസ്ആര്‍ടിസി യാത്രാ പദ്ധതിക്കു പിന്നാലെ പ്രിയദര്‍ശിനി വായ്പ പദ്ധതിയുമായി എത്തുകയാണ് കേരള സര്‍ക്കാര്‍. ഇത് തീര്‍ത്തും ഒരു പലിശരഹിത വായ്പ സ്കീം ആണ്. കേരള സര്‍ക്കാരിന്റെ പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക ക്ഷേമ വകുപ്പിന് കീഴിലുള്ള കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പ്പറേഷന് (KSBCDC) ആണ് ഈ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. സ്വന്തമായി ബിസിനസ് തുടങ്ങാനും, വികസിപ്പിക്കാനും ആഗ്രഹിക്കുന്ന മലയാളി സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാശ്രയത്വം ഉറപ്പാക്കുന്ന പദ്ധതിയുടെ വിശദവിവരങ്ങള്‍ മനസിലാക്കാം. പ്രിയദര്‍ശിനി വായ്പ പദ്ധതി വനിതാ ശാക്തീകരണവും, സ്വയംതൊഴില്‍ പ്രോത്സാഹനവു മാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതൊരു പലിശ രഹിത സൂക്ഷ്മ- ചെറുകിട സംരംഭ വായ്പയാണ്. സ്വന്തമായി ബിസിനസ് ആരംഭിക്കാനോ, നിലവിലുള്ള ചെറുകിട സംരംഭങ്ങള്‍ വികസിപ്പിക്കാനോ ആഗ്രഹിക്കുന്ന വനിതകള്‍ക്ക് ധനസഹായം ലഭിക്കും. ഏകദേശം 100 കോടി രൂപ പദ്ധതി വഴി വിതരണം ചെയ്യുമെന്നാണ് വിവരം. വായ്പയ്ക്കുള്ള യോഗ്യതകള്ഇത് വനിതകള്‍ക്കായി മാത്രം രൂപകല്‍പ്പന ചെയ്തിരിക്കുന്ന സ്കീം ആണ്. വനിതാ സംരംഭകര്‍ക്കും, സ്വയംസഹായ സംഘങ്ങളിലെ (SHG) വനിതകള്‍ക്കും വായ്പയ്ക്കായി അപേക്ഷിക്കാം. കുടുംബശ്രീ CDS-കള്‍ക്കും, രജിസ്റ്റര്‍ ചെയ്ത എന്‍ജിഒകള്‍ക്കും കീഴിലുള്ള അര്‍ഹരായ വനിതാ അംഗങ്ങള്‍ക്ക് മുന്‍ഗണനയുണ്ട്. KSBCDC വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. അതിനാല്‍ തന്നെ പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്ക് ആനുകൂല്യം ലഭിക്കും. ഉല്‍പ്പാദനം, സേവനം, കച്ചവട മേഖലകളില്‍ വരുമാനദായകമായ സൂക്ഷ്മ- ചെറുകിട സംരംഭങ്ങള്‍ നടത്തുന്നവരോ, തുടങ്ങാന്‍ ഉദ്ദേശിക്കുന്നവരോ ആയിരിക്കണം അപേക്ഷകര്‍. മലയാളികള്‍ക്ക് നേട്ടമാകുന്നത് എങ്ങനെ?വായ്പയ്ക്ക് പലിശയില്ലെന്നതാണ് ഏറ്റവും വലിയ നേട്ടം. ഗ്രാമീണ- നഗര മേഖലകളിലെ വനിതകള്‍ക്ക് സ്വന്തമായി വരുമാനമാര്‍ഗം കണ്ടെത്താന്‍ ഇതു സാഹായിക്കും. കുടുംബത്തിന് സാമ്പത്തിക ഭദ്രത ശക്തമാകും. കുടുംബശ്രീ സിഡിഎസുകള്‍, പ്രാദേശിക കൂട്ടായ്മകള്‍ എന്നിവ വഴി വായ്പ ലഭിക്കുന്നത് നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കും.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അപേക്ഷ സമര്‍പ്പിക്കേണ്ട തീയതിയും, കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളും KSBCDC, കുടുംബശ്രീ ഔദ്യോഗിക കേന്ദ്രങ്ങള്‍ വഴി ഉറപ്പുവരുത്തിയ ശേഷം മാത്രം അപേക്ഷിക്കുക. തിരിച്ചറിയല്‍ രേഖകള്‍, റേഷന്‍ കാര്‍ഡ്, വരുമാന- ജാതി സര്‍ട്ടിഫിക്കറ്റുകള്‍, തുടങ്ങാന്‍ ഉദ്ദേശിക്കുന്ന സംരംഭത്തിന്റെ വിവരങ്ങള്‍ എന്നിവ മുന്‍കൂട്ടി തയ്യാറാക്കുക. വായ്പ പലിശരഹിതമാണെങ്കിലും മുതലിന്റെ തുക കൃത്യസമയത്ത് തിരികെ അടയ്ക്കേണ്ടതുണ്ട്. കൃത്യമായ തിരിച്ചടവ് ഭാവിയില്‍ കൂടുതല്‍ സാമ്പത്തിക സഹായങ്ങള്‍ ലഭിക്കാന്‍ സഹായിക്കും. പദ്ധതിയുടെ പേരില്‍ വ്യാജ സന്ദേശങ്ങളോ, പണം ആവശ്യപ്പെട്ടുള്ള ഫോണ്‍ കോളുകളോ വന്നാല്‍ വഞ്ചിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക. തദ്ദേശീയ KSBCDC ജില്ലാ ഓഫീസുമായോ, കുടുംബശ്രീ ഓഫീസുമായോ മാത്രം ആശയവിനിമയം നടത്തുക. കഴിഞ്ഞ ദിവസം മന്ത്രി കെഎ തുളസിയാണ് പ്രിയദര്‍ശനി വായ്പ പദ്ധതിയെ പറ്റി വ്യക്തമാക്കിയത്. ഇന്ന് (2026 ജൂലൈ 23) മുഖ്യമന്ത്രി വി ഡി സതീശന് പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
Read News


