NEWS
റഷ്യയിൽ കടുത്ത പ്രതിസന്ധി; ഇന്ത്യയിൽ നിന്ന് ‘എണ്ണ’ ഇറക്കുമതി കൂട്ടി, പെട്രോൾ വീണ്ടും റേഷനാക്കി, പുട്ടിന് വേറെ വഴിയില്ല!

ലോകത്തെ ഏറ്റവും വലിയ എണ്ണ ഉൽപാദക രാജ്യമായ റഷ്യയിൽ അസാധാരണ പ്രതിസന്ധി. ഇപ്പോൾ ഇന്ത്യയിൽ നിന്ന് പെട്രോളിയം ഉൽപന്നങ്ങൾ വാങ്ങി ദിവസങ്ങൾ തള്ളിനീക്കേണ്ട സ്ഥിതിയിലായി റഷ്യ. പുട്ടിൻ ഭരണകൂടത്തിന് മുന്നിലാകട്ടെ മറ്റു വഴികളുമില്ല.റഷ്യൻ സമ്പദ്‍വ്യവസ്ഥയുടെ നട്ടെല്ല് നോക്കി ആക്രമിക്കുകയാണ് ഇപ്പോൾ യുക്രെയ്ൻ ചെയ്യുന്നത്. റഷ്യയുടെ കയറ്റുമതി വരുമാനത്തിൽ നിർണായകമായ റിഫൈനറികളെ തിരഞ്ഞുപിടിച്ചുള്ള ഡ്രോൺ, മിസൈൽ ആക്രമണതന്ത്രം. ഇതിനകം റഷ്യയുടെ റിഫൈനിങ് ശേഷിയുടെ 40% യുക്രെയ്ന്റെ ആക്രമണത്തിലൂടെ നഷ്ടപ്പെട്ടെന്നാണ് വിലയിരുത്തൽ. ഇതാണ് റഷ്യയെ പ്രതിസന്ധിയിലേക്ക് തള്ളിയതും.പ്രതിസന്ധി കനത്തതിനിടെ തുടർന്ന് റഷ്യയിൽ 55 പ്രവിശ്യകളിലെങ്കിലും പെട്രോളും ഡീസലും ഇപ്പോൾ ഉപഭോക്താക്കൾക്ക് റേഷൻ അടിസ്ഥാനത്തിലാണ് വിതരണം ചെയ്യുന്നത്. അതായത്, നിശ്ചിത അളവിൽ കൂടുതൽ ഇന്ധനം ആർക്കും നൽകില്ല. വിലയാകട്ടെ കൂടിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. റഷ്യയിൽ നിന്നുള്ള പെട്രോൾ, ഡീസൽ, വിമാന ഇന്ധന കയറ്റുമതിക്ക് പുട്ടിൻ ഭരണകൂടം വിലക്കുമേർപ്പെടുത്തി. എണ്ണക്കമ്പനികളോട് താഴ്ന്ന ഗ്രേഡ് ഇന്ധനം ഉൽപാദിപ്പിച്ച് പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Fashion ⏭️


